"കൌണ്ടര്‍ഫീറ്റേഴ്‌സ്” മികച്ച വിദേശ ചിത്രം

The counterfieters- austrian film
PROPRO
ഓസ്ട്രിയന്‍ ചിത്രം “ദ കൌണ്ടര്‍ ഫീറ്റേഴ്‌സ് മികച്ച വിദേശ ചിത്രത്തിനുള്ള ഓസ്കര്‍ ബഹുമതി സ്വന്തമാക്കി.

മനുഷ്യക്കുരുതിയുടെ യാഥാര്‍ത്ഥ്യ തലങ്ങളിലേക്ക് ഒരു തിരിവെട്ടം നല്‍കുന്ന സ്റ്റെഫാന്‍ റുറ്റ്സോവിസ്കി സംവിധാനം ചെയ്ത “ദ കൌണ്ടര്‍ ഫീറ്റ്സ്” ഓസ്ട്രിയയ്ക്ക് അഭിമാനമായി. ഈ വിഭാഗത്തില്‍ രാജ്യത്തിന് ആദ്യമായി ലഭിക്കുന്ന അംഗീകാരമാണിത്.

യഥാര്‍ത്ഥ ചരിത്രത്തെ അടിസ്ഥാനമാക്കി നിര്‍മ്മിച്ച ചിത്രം നിരൂപകശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. നാസി തടങ്കല്‍പാളയങ്ങളില്‍ വിദേശ രാജ്യത്തിനു വേണ്ടി നോട്ടുകള്‍ നിര്‍മ്മിക്കുന്ന തടവുകാരാണ് മുഖ്യ ധാരയില്‍.
Stefan rutsovski
PROPRO


ഈ വ്യാജ നോട്ടുകള്‍ ഉപയോഗിച്ച് ബ്രിട്ടന്‍റെയും അമേരിക്കയുടെയും സാമ്പത്തിക സ്ഥിതിയെ തകര്‍ക്കുകയായിരുന്നു ജര്‍മ്മനിയുടെ ലക്‍ഷ്യം. എന്നാല്‍, തടവുകാര്‍ ഇതിനെ തകര്‍ക്കാനൊരുങ്ങുന്നു.
ലോസ്‌ഏഞ്ചല്‍‌സ്| PRATHAPA CHANDRAN|



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :