ഐബിപിഎസ് പരീക്ഷാവിജ്ഞാപനം പുതുക്കിയത് തിരുത്തി

കോഴിക്കോട്| WEBDUNIA| Last Modified ചൊവ്വ, 23 ജൂലൈ 2013 (16:26 IST)
PRO
ദേശസാല്‍കൃത ബാങ്കുകളിലെ പ്രൊബേഷനറി ഓഫീസര്‍, മാനേജ്‌മെന്റ് ട്രെയിനി എന്നീ തസ്തികകളിലേക്ക് പുറപ്പെടുവിച്ച പരീക്ഷാവിജ്ഞാപനം പഴയതു പോലെയാക്കാന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ബാങ്കിങ് പേഴ്‌സണല്‍ സെലക്ഷന്‍ (ഐബിപിഎസ്.) തീരുമാനിച്ചു. യോഗ്യത വര്‍ധിപ്പിച്ചും പ്രായപരിധി കുറച്ചും വിജ്ഞാപനത്തില്‍ മാറ്റം വരുത്തിയ ഐബിപിഎസിന്റെ തീരുമാനത്തിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നതിനാലാണിത്.

ഐബിപിഎസ് പുറപ്പെടുവിച്ച വിജ്ഞാപനഭേദഗതി പ്രകാരം ഏതെങ്കിലും വിഷയത്തില്‍ ബിരുദം നേടിയവര്‍ക്ക് പിഒ പരീക്ഷയ്ക്ക് അപേക്ഷിക്കാനാവും. ഒന്നാം ക്ലാസ് ബിരുദമുള്ളവര്‍ക്ക് മാത്രമേ അപേക്ഷിക്കാനാവൂ എന്നായിരുന്നു ആദ്യവിജ്ഞാപനത്തില്‍ ഐബിപിഎസ് നിഷ്‌കര്‍ഷിച്ചിരുന്നത്. അപേക്ഷിക്കാനുള്ള പ്രായപരിധി 28ല്‍നിന്ന് 30 ആക്കി. അപേക്ഷകര്‍ക്ക് കമ്പ്യൂട്ടര്‍ പരിജ്ഞാനം നിര്‍ബന്ധമാണെന്ന നിബന്ധനയും ഒഴിവാക്കി.

നേരത്തെ ആഗസ്ത് 12 ആയിരുന്നു അപേക്ഷിക്കാനുള്ള അവസാനതീയതിയെങ്കില്‍ ഇപ്പോഴത് ആഗസ്ത് 17 ആക്കിയിട്ടുണ്ട്. ഓണ്‍ലൈനായി അപേക്ഷാഫീസ് അടയ്ക്കുന്നതിനുള്ള അവസാനതീയതിയും ആഗസ്ത് 17 തന്നെ. ഓഫ്‌ലൈന്‍ ആയി ആഗസ്ത് 22 വരെ ഫീസടയ്ക്കാം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :