ഉള്ളതുകൊണ്ട് ഓണം കൊള്ളുന്നവര്‍

അജയ് തുണ്ടത്തില്‍. ഫോട്ടോ കണ്ണന്‍

Velappan- sdupplier
WDWD
ഉള്ളതുകൊണ്ട് കുശാലാക്കും: വേലപ്പന്‍

ഈശ്വരന്‍ കനിഞ്ഞ് അനുഗ്രഹിച്ച രുചിയുടെ കൈപ്പുണ്യമാണ് വേലപ്പന്‍ ചേട്ടന്. 30 ലേറെ വര്‍ഷം തിരുവനന്തപുരത്തെ വിവിധ ഹോട്ടലുകളില്‍ പാചകക്കാരനായും ചായ അടിക്കുന്നയാളായും സപ്ലയറായും ജോലി ചെയ്യുന്നു. സ്നേഹത്തോടെ വിളമ്പുന്നതുകൊണ്ട് കഴിക്കുന്നവര്‍ക്കെല്ലാം വേലപ്പന്‍ ചേട്ടനുമായി വല്ലാത്ത ആത്മബന്ധമാണ്.

ഭാര്യയും രണ്ട് മക്കളും അടങ്ങുന്ന കുടുംബത്തിന്‍റെ ഏക വരുമാന മാര്‍ഗ്ഗം ഇദ്ദേഹം തന്നെ. അദ്ദേഹത്തിന്‍റെ മനസ്സിലും കുട്ടിക്കാലത്തെ ഓണസ്മരണകളാണ് തിളങ്ങിനില്‍ക്കുന്നത്. കുട്ടിക്കാലത്ത് കാര്യങ്ങള്‍ എല്ലാം അച്ഛനമ്മമാര്‍ നോക്കുമായിരുന്നത് കൊണ്ട് ഒന്നും അറിയേണ്ടിയിരുന്നില്ല.

കൂട്ടുകാരുമൊത്ത് പാട്ടും കളിയും കൂത്തുമായി വളരെ രസമുള്ള ഓണമായിരുന്നു. ഇത്തവണ കിട്ടുന്ന ഒരാഴ്ചത്തെ ലീവില്‍ കാര്യമായി ഓണം ആഘോഷിക്കാനാണ് വേലപ്പന്‍ ചേട്ടന്‍റെ പരിപാടി.

കേരള - തമിഴ്നാട് അതിര്‍ത്തിയിലെ കളിയിക്കവിളയിലെ വീട്ടിലും പിന്നെ ബന്ധുക്കളുടെ വീട്ടിലും പോകും. വീട്ടില്‍ എല്ലാവര്‍ക്കും പുതുവസ്ത്രങ്ങള്‍ നല്‍കും. തിരുവോണത്തിനും നാലാം ഓണത്തിനും സദ്യ ഒരുക്കും. കിട്ടുന്ന ശമ്പളവും ബോണസും കൊണ്ട് ഓണം കുശാലാക്കാനാണ് വേലപ്പന്‍ ചേട്ടന്‍റെ പരിപാടി.

WEBDUNIA|
സമൂഹത്തില്‍ പരിഗണനകള്‍ ഒന്നുമില്ലാത്ത വിഭാഗമാണ് സാധാരണക്കാരന്‍. അവന് മേലോട്ടുയരുന്നതിനും കീഴോട്ടിറങ്ങുന്നതിനും പരിമിതികളുണ്ട്. അതുകൊണ്ട് ഓണമായാലും അവന്‍റെ കാര്യത്തില്‍ വലിയ മാറ്റമൊന്നുമില്ല.

ഉള്ളതുകൊണ്ട് അവന്‍ കാര്യങ്ങള്‍ നടത്തും. ഉള്ളതുകൊണ്ട് ഓണം പോലെ എന്ന ചൊല്ല് സത്യമാവുന്നത് സാധാരണക്കാരന്‍റെ കാര്യത്തിലാണ്. വേലപ്പന്‍ വത്സല സുജാതന്‍ എന്നിവരോട് സംസാരിച്ചപ്പോള്‍




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :