കണ്ണുകള്‍ സമൂഹത്തിലേക്ക് തുറക്കുക

ജോയ്സ്

WEBDUNIA|
WD
മൃദുലവിഷയങ്ങളെ ആധാരമാക്കി എഴുതുന്ന പുതുതലമുറയില്‍ നിന്ന് വ്യത്യസ്തയാണ് ആര്യ ഗോപി. സാമൂഹിക പ്രതിബദ്ധതയുള്ള വിഷയങ്ങളെ കവിതയിലൂടെ സഹൃദയര്‍ക്ക് മുന്നിലെത്തി ക്കുന്ന ആര്യയ്ക്ക് സമൂഹത്തെ ക്കുറിച്ച് വ്യക്തമായ കാഴ്‌ചപ്പാടും ഉണ്ട്. ഓണം ആഘോഷമാക്കുന്ന മലയാളിയുടെ സംസ്ക്കാരത്തില്‍ നിന്ന് മാറി ഓണനാളുകളിലെ പിന്നാമ്പുറങ്ങളെക്കുറിച്ചാണ്
ആര്യ ചിന്തിക്കുന്നത്.

കോടികള്‍ ചിലവഴിച്ച് നമ്മുടെ നാട്ടില്‍ ഓണാഘോഷം പൊടിപൊടിക്കുകയാണ്. നമ്മുടെ നാട്ടിലെ അവസ്ഥ എന്താണ്. പന്നിപ്പനി, ചിക്കുന്‍ഗുനിയ, ഡെങ്കിപ്പനി. എല്ലാവര്‍ക്കും കഷ്‌ടപ്പാടാണ്. നമ്മള്‍ ഈ കഷ്‌ടതകള്‍ കാണണം. നമ്മള്‍ ഓണം ആഘോഷിച്ചോ എന്നല്ല, നമ്മുടെ അടുത്ത വീട്ടിലുള്ളവര്‍ ഓണം ആഘോഷിക്കുന്നുണ്ടോ എന്ന് അറിയാനുള്ള കടമ നമുക്കുണ്ട്. വിശന്നു വലയുന്ന ഒരാള്‍ക്ക് ഒരു നേരത്തെ ഭക്ഷണം നല്‍കുമ്പോള്‍, അതല്ലേ ഓണം.

ഓണാഘോഷ ഫണ്ടുകള്‍ സര്‍ക്കാര്‍ ഒരുപാട് നീക്കിവച്ചിട്ടുണ്ടല്ലോ?

അതെ. ഇതൊക്കെ കാണുമ്പോള്‍ പ്രതികരിക്കാന്‍ തോന്നും. പ്രതികരിക്കണമെന്ന് തോന്നുമ്പോള്‍ മാധ്യമങ്ങളിലേക്ക് കത്തുകളെഴുതും. ഒരു 'poet' എന്ന നിലയിലല്ല. as a citizen എനിക്കതിനുള്ള അവകാശമുണ്ട്. ഒരിക്കല്‍ കോഴിക്കോട് നഗരത്തില്‍ കൂടി യാത്ര ചെയ്തപ്പോള്‍ റോഡരികില്‍ മൂത്രമൊഴിച്ചതിന് ഒരു ചെറിയ കുട്ടിയെ വനിതാ പൊലീസ് തല്ലുന്നത് കണ്ടു. കോഴിക്കോട് നഗരം എത്രമാത്രം മാലിന്യം നിറഞ്ഞതാണെന്ന് നമുക്കറിയാം. ഇതൊന്നും അംഗീകരിക്കാന്‍ കഴിയില്ല. ആ പൊലീസുകാരിയും ഒരമ്മ ആയിരിക്കില്ലേ, അവര്‍ക്കുമുണ്ടാവില്ലേ ചെറിയ കുട്ടികള്‍.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :