Widgets Magazine
Widgets Magazine

സൂക്ഷിച്ചോ... ആറാം നമ്പരുള്ളവര്‍ ആരേയും വശീകരിക്കും!

വെള്ളി, 19 സെപ്‌റ്റംബര്‍ 2014 (16:46 IST)

Widgets Magazine

ജ്യോതിഷം എന്നു പറയുമ്പോഴേ പലര്‍ക്കും അത അന്ധവിശ്വാസമാണെന്ന ധാരണയാണുള്ളത്.  എന്നാല്‍ ജ്യോതിഷത്തില്‍ മാര്‍ഗങ്ങളുടെ എണ്ണത്തില്‍തന്നെ വൈവിധ്യങ്ങള്‍ ഉണ്ട്. അത്തരമൊരു മാര്‍ഗമാണ് സംഖ്യാ ജ്യോതിഷം ഇതില്‍ ഓരോരുത്തരേയും അവരുടെ ജന്മ സംഖ്യയില്‍ കൂടിയാണ് അടയാളപ്പെടുത്തുന്നത്.

ഇതില്‍ ജന്മ സംഖ്യ ആറായിരിക്കുന്നവര്‍ക്ക് ആരേയും വശീകരിക്കാനുള്ള കഴിവുള്ളവരാണ്. ഫലിതപൂര്‍ണ്ണമായി സംസാരിച്ച്‌ മറ്റുള്ളവരെ വശീകരിക്കാന്‍ പ്രാപ്‌തിയുള്ള ഇവര്‍ പൊതുവേ വളരേ നല്ല നിലയില്‍ ജീവിക്കുന്നവരാണ്. എല്ലാ മാസവും 6, 15, 24 എന്നീ തീയതികളില്‍ ജനിക്കുന്നവരുടെയെല്ലാം ഭാഗ്യസംഖ്യ 6 ആണ്‌. മനുഷ്യജീവിതത്തില്‍ വളരെയധികം പ്രശംസാര്‍ഹമായ സംഗതികള്‍ നേടിത്തരാന്‍ കഴിവുള്ള സംഖ്യയാണിത്.

ഇനി ഇതിന്റെ വിശേഷങ്ങളിലേക്ക് കടക്കാം. ഈ സംഖ്യയില്‍ ജനിച്ചവര്‍ക്ക്‌ ഏറ്റവും അനുയോജ്യമായതും ഭാഗ്യങ്ങള്‍ നേടിത്തരുന്നതുമായ നിറം ചുവപ്പാണ്‌. പച്ചയും നീലയും അനുകൂല നിറങ്ങളുമാണ്‌. ശുഭകാര്യങ്ങള്‍ക്കായി പോകുമ്പോള്‍ ഈ നിറത്തിലുള്ള വസ്‌ത്രങ്ങള്‍ ധരിക്കുകയോ, കൈവശം ഒരു കൈലേസ്‌ കരുതുകയോ ചെയ്യുന്നത് ഉദ്ദേശകാര്യ സിദ്ധിക്ക് അത്യുത്തമമാണ്.

ഈ സംഖ്യയില്‍ ജനിച്ചവര്‍ക്ക്‌ ഏറ്റവും അനുയോജ്യമായതും ഭാഗ്യങ്ങള്‍ നേടിത്തരുന്നതുമായ നിറം ചുമപ്പാണ്‌. പച്ചയും നീലയും അനുകൂല നിറങ്ങളുമാണ്‌. ആറാം നമ്പരുകാര്‍ക്ക് വെള്ളി, വ്യാഴം, ചൊവ്വദിവസങ്ങള്‍ പൊതുവേ ശുഭകരവുമാണ്.

ഇനി കൂടുതല്‍ വിശദാംശങ്ങള്‍ പറഞ്ഞുതരം. മുന്‍പ് പറഞ്ഞ 6, 15, 24 തിയതികളില്‍ ജനിച്ച എല്ലാവരും ആറാം നമ്പരുകാരാണെങ്കിലും ഓരോ തിയതിയിലുള്ളവരും ഓരോ സ്വഭാവക്കാരാണ്.  കൃത്യം ആറാം തിയതിയില്‍ ജനിച്ചവര്‍ എല്ലായ്‌പ്പോഴും ആഢംബരത്തിലും സമൃദ്ധിയിലും കഴിയാനാഗ്രഹിക്കുന്നവരാണ്‍‍. ആരെയും വശീകരിച്ച്‌ സ്വന്തം കാര്യം കാണാന്‍ പ്രാപ്‌തിയുള്ള ഇവര്‍ കലാപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട്‌ ജീവിതം കഴിച്ച്‌ കൂട്ടും.

എന്നാല്‍ 15 ജനിച്ചവര്‍ക്ക് ധനവും സ്‌ഥാനമാനങ്ങളും തേടിയെത്തും. സൗഭാഗ്യപൂര്‍ണ്ണമായ ജീവിതം കെട്ടിപ്പടുക്കുവാന്‍ പ്രാപ്‌തിയുണ്ടാകും. കലാപരമായ കാര്യങ്ങളില്‍ അഗാധപാണ്ഡിത്യം ഉണ്ടായിരിക്കും. അതുമൂലം ജീവിതം ഉല്‍ക്കൃഷ്‌ടമാകുകയും ചെയ്യും.

ഏത്‌ കാര്യത്തിനും നല്ല തന്റേടവും ചുറുചുറുക്കും ഉണ്ടായിരിക്കുന്നവരാണ് 24ന്‍ ജനിച്ചവര്‍. വിനയം, കാരുണ്യം എന്നീ സവിശേഷമായ സ്വഭാവഗുണങ്ങളും ഉണ്ടായിരിക്കും. ദാമ്പത്യം സൗഭാഗ്യപൂര്‍ണ്ണമായിരിക്കുകയും ചെയ്യും.

ജന്മ സംഖ്യ ആറായി ഉള്ളവര്‍ പേര്‌ ള്ള ര്‍ ല്‍ എന്നീ അക്ഷരങ്ങളില്‍ ആരംഭിക്കുന്നതോ, നാമത്തില്‍ ഈ അക്ഷരങ്ങളെ ഉപയോഗിക്കുന്നതോ ഗുണപ്രദമായിരിക്കും. ഏറ്റവും അനുയോജ്യമായ നാമസംഖ്യ 5, 6, 3, 9 എന്നിവയായിരിക്കും. അതുപോലെ തന്നെ എല്ലാ വര്‍ഷവും ഓഗസ്‌റ്റ് 21 മുതല്‍ സെപ്‌റ്റംബര്‍ 20 വരെയുള്ള കാലയളവ്‌ വളരെ സൂക്ഷിക്കണം. 15, 24, 33, 42, 51, 60, 69, 78, 87 എന്നീ പ്രായങ്ങളില്‍ ആരോഗ്യപരിരക്ഷ ചെയ്യണം. അതുപോലെ മെയ്‌, ഒക്‌ടോബര്‍, നവംബര്‍ എന്നീ മാസങ്ങളിലും ആരോഗ്യപരിപാലനം നടത്തണം.

മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
ജ്യോതിഷം സംഖ്യാ ജ്യോതിഷം ആറാം നമ്പര്‍

Widgets Magazine

ജ്യോതിഷം

news

ജീവിത വിജയങ്ങള്‍ക്കായി ഫെങ്ഷൂയി

വളരെക്കാലമായി നമ്മള്‍ ഫെങ്ഷൂയി എന്ന വാക്ക് കേള്‍ക്കാറുണ്ട്. നമ്മുടെ വാസ്തുശാസ്ത്രം പോലെ ...

news

രത്നധാരണം; വേണ്ടതും വേണ്ടാത്തതും

രത്നധാരണത്തേക്കുറിച്ച് ഇന്നും പലര്‍ക്കും വേണ്ടത്ര അറിവില്ല. ആര്‍ക്കൊക്കെയാണ് രത്നങ്ങള്‍ ...

news

കേന്ദ്രത്തില്‍ എന്‍ ഡി എ തന്നെ, പ്രവചനവുമായി പുരുഷോത്തം!

പ്രമുഖ ജ്യോതിഷപണ്ഡിതന്‍ കെ ആര്‍ പുരുഷോത്തം ഇത്തവണയും തെരഞ്ഞെടുപ്പ് ഫല പ്രവചനവുമായി ...

news

പ്രണയത്തില്‍ ജ്യോതിഷത്തിന്റെ പ്രസക്തി

പണ്ടൊക്കെ ജീവിത പങ്കാളിയെ കണ്ടെത്തിയാല്‍ പിന്നെ അയാളെ സ്വന്തമാക്കാന്‍ സ്വീകരിച്ചിരുന്ന ...

Widgets Magazine Widgets Magazine Widgets Magazine