ഏപ്രില്‍ മുതല്‍ സച്ചിന്‍ ഉജ്ജ്വല ഫോമിലാവും!

തിരുവനന്തപുരം| WEBDUNIA|
PTI
PTI
ഇന്ത്യയുടെ മാസ്റ്റര്‍ബ്ലാസ്റ്റര്‍ സെഞ്ച്വറികളുടെ സെഞ്ച്വറി നേടുന്ന മുഹൂര്‍ത്തത്തിനായി ആരാധകര്‍ കാത്തിരിക്കാന്‍ തുടങ്ങിയിട്ട് നാളുകുറേയായി. നൂറില്‍ നൂറ് തികയ്ക്കാതെ സച്ചിന്‍ വിരമിക്കുമോ എന്ന് ആശങ്കപ്പെടുന്നവരും കുറവല്ല. എന്നാല്‍ 39 വയസ് തികയുന്നതോടെ സച്ചിന്‍ പഴയപ്രതാപത്തിലേക്ക് മടങ്ങിയെത്തുമെന്ന് സംഖ്യാജ്യോതിഷി പ്രവചിക്കുകയാണ്. തിരുവനന്തപുരം സ്വദേശിയും റിട്ടയേഡ് സര്‍ക്കാര്‍ ഉദ്യോഗസ്ഥനുമായ എം കെ ദാമോദരന്‍ ആണ് ഈ പ്രവചനം നടത്തിയിരിക്കുന്നത്. ഇപ്പോള്‍ മുഴുവന്‍ സമയ സംഖ്യാജ്യോതിഷിയായി പ്രവര്‍ത്തിക്കുകയാണ് അദ്ദേഹം.

സച്ചിന് 39 വയസ് തികയുന്നത് ഏപ്രില്‍ 24-നാണ്. 39-ലെ രണ്ട് സംഖ്യകളും തമ്മിലുള്ള തുക 12 ആണ്. അവയുടെ തുകയായ മൂന്ന് സച്ചിന്റെ ഭാഗ്യ നമ്പറാണെന്ന് ദാമോദരന്‍ ചൂണ്ടിക്കാട്ടുന്നു. ഏകദിനങ്ങളില്‍ നിന്ന് സച്ചിന്‍ ഉടനെ വിരമിക്കേണ്ടും അദ്ദേഹം അഭിപ്രായപ്പെടുന്നു. 2012 ഏപ്രില്‍ 24 മുതല്‍ 2013 ഏപ്രില്‍ 24 വരെയുള്ള കാലയളവ് സച്ചിന്റെ കരിയറില്‍ നിര്‍ണായകമാണ്. നൂറ് സെഞ്ച്വറി തികയ്ക്കുന്ന സച്ചിന്‍ 102 സെഞ്ച്വറികള്‍ വരെ നേടുകയും ചെയ്യും.

3 എന്ന സംഖ്യയ്ക്ക് പുറമെ 6,9 എന്നീ സംഖ്യകളും സച്ചിനെ ഏറെ സ്വാധീനിച്ചിട്ടുണ്ട്. 1973 ഏപ്രില്‍ 24-നാണ് സച്ചിന്റെ ജനനം. 6 ആണ് അദ്ദേഹത്തിന്റെ ജന്മനമ്പര്‍. രാശിയായ ടോറസിന്റെ നമ്പറും 6 തന്നെ. 1989 നവംബര്‍ 15-നാണ് സച്ചിന്‍ ടെസ്റ്റില്‍ അരങ്ങേറിയത്. 15 എന്ന സംഖ്യയുടെ തുകയും 6 തന്നെ- ദാമോദരന്‍ വിശദീകരിക്കുന്നു.

ധോണിയുടേയും കൂട്ടരുടേയും ലോകകപ്പ് ക്രിക്കറ്റ് വിജയവും ഒപ്പം മുഖ്യമന്ത്രിമാരാ‍യ ഉമ്മന്‍‌ചാണ്ടി, ജയലളിത, മമതാ ബാനര്‍ജി എന്നിവരുടെ കഴിഞ്ഞ തെരഞ്ഞെടുപ്പിലെ വിജയവും താന്‍ പ്രവചിച്ചിരുന്നതായും ദാമോദരന്‍ വ്യക്തമാക്കി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :