മുട്ട അവിയല്‍

WEBDUNIA| Last Modified ചൊവ്വ, 31 മാര്‍ച്ച് 2009 (19:33 IST)
രുചിയേറും മുട്ട അവിയല്‍ ഉണ്ടാക്കുന്നതെങ്ങനെയെന്ന് നോക്കാം.

ചേരുവകള്‍ :

മുട്ട - 3
മുരിങ്ങയ്ക്ക - 2
സവാള - 1
തേങ്ങ - 1കപ്പ്
മഞ്ഞള്‍പ്പൊടി - 1/2 ടീസ്പൂണ്‍
മുളകുപൊടി - 1 ടീസ്പൂണ്‍
പച്ചമുളക് - 3
ജീരകം - 1/2 ടീസ്പൂണ്‍
വെളുത്തുള്ളി - 4
ഇഞ്ചി - ചെറിയ കഷണം
ഉപ്പ് - പാകത്തിന്
വെളിച്ചെണ്ണ - പാകത്തിന്
കറിവേപ്പില
തൈര് - 2ടീസ്പൂണ്‍

പാകം ചെയ്യുന്ന വിധം :

മുട്ട 1/2 മണിക്കൂര്‍ ചൂടുവെള്ളത്തില്‍ പുഴുങ്ങി മാറ്റി വയ്ക്കുക. മുരിങ്ങയ്‌ക്ക, സവാള, പച്ചമുളക് എന്നിവ നീളത്തില്‍ അരിയുക. വെളിച്ചെണ്ണ ചൂടാക്കി അതില്‍ ഈ പച്ചക്കറികളും, കറിവേപ്പിലയും നന്നായി വഴറ്റുക. എന്നിട്ട് അല്പം വെള്ളവും ഉപ്പും ചേര്‍ത്ത് നന്നായി വേവിക്കുക. തേങ്ങ ജീരകം, വെളുത്തുള്ളി, ഇഞ്ചി, മുളകുപൊടി, മഞ്ഞള്‍പ്പൊടി എന്നിവ ചേര്‍ത്ത് അരയ്ക്കുക. അത് പച്ചക്കറികളിലേക്ക് ചേര്‍ത്തിളക്കി വേവിക്കുക. പുഴുങ്ങിയ മുട്ടയുടെ തോട് കളഞ്ഞ് രണ്ടായി കീറി അതും തൈരും പച്ചക്കറികളില്‍ ചേര്‍ത്ത് ഇളക്കി വാങ്ങുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :