ഗുസ്താബാ

WEBDUNIA| Last Modified വെള്ളി, 11 ഒക്‌ടോബര്‍ 2013 (18:22 IST)
ഗുസ്താബാ..എന്താണെന്നു മനസ്സിലായോ. ഇതൊരു കശ്മീരി വിഭവമാണ്. ഒന്നു പരീക്ഷിച്ചു നോക്കൂ...

ചേര്‍ക്കേണ്ട ഇനങ്ങള്‍

ആട്ടിറച്ചി - കാല്‍ കിലോ
കുരുമുളക്‌ പൊടി - അര ടീസ്പൂണ്‍
പാല്‍ - അര ലിറ്റര്‍
ചുക്ക്‌ പൊടിച്ചത്‌ - ഒരു നുള്ള്‌
കരയാമ്പു പൊടിച്ചത്‌ - ഒരു നുള്ള്‌
ഏലയ്ക്കാ പൊടിച്ചത്‌ - ഒരു നുള്ള്‌
കുരുമുളക്‌ പൊടിച്ചത്‌ - ഒരു നുള്ള്‌
ക്രീം - 2 ടേബിള്‍ സ്പൂണ്‍
ഉപ്പ്‌ - ആവശ്യത്തിന്‌

പാകം ചെയ്യേണ്ട വിധം

ഇറച്ചിയില്‍ ഉപ്പും കുരുമുളക്‌ പൊടിയും ചേര്‍ത്ത്‌ മീന്‍സ്‌ ചെയ്ത്‌ ഉരുളകളാക്കി വയ്ക്കുക. ചൂടായ എണ്ണയില്‍ ഈ ഉരുളകള്‍ വറുക്കുക. അര ലിറ്റര്‍ പാലെടുത്ത്‌ 4 മുതല്‍ 7 വരെയുള്ള ചേരുവകള്‍ ചേര്‍ത്ത്‌ അടുപ്പില്‍ വച്ച്‌ ഇളക്കുക. ഒഴിച്ച പാല്‍ വറ്റി പകുതിയാകുമ്പോള്‍ തയ്യാറാക്കി വച്ചിരിക്കുന്ന ഉരുളകള്‍ പാലിലേക്ക്‌ ഇടുക. പിന്നീട്‌ രണ്ട്‌ ടേബിള്‍ സ്പൂണ്‍ ക്രീമും ചേര്‍ക്കുക. അതിനുശേഷം പാല്‍ ഇളക്കി ഒന്നുകൂടെ വറ്റിച്ച്‌ പകുതിയാകുമ്പോള്‍ ഇറക്കി വയ്ക്കുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :