നവരാത്രി അഞ്ചാം ദിനം - സ്കന്ദജനനീ ഭാവം

ശനി, 9 സെപ്‌റ്റംബര്‍ 2017 (17:49 IST)

Navrathri, Shailaputhri, Parvathy, Haimavathy, Durga, നവരാത്രി, ശൈലപുത്രി, പാര്‍വതി, ഹൈമവതി, ദുര്‍ഗ, ദേവി

താരകാസുര നിഗ്രഹത്തിനായി സ്കന്ദ കുമാരനെ സജ്ജമാക്കുമ്പോഴാണ് ദുര്‍ഗാദേവിയുടെ സ്കന്ദജനനീ ഭാവത്തിന്‍റെ ദര്‍ശനം സാധ്യമാകുന്നത്. ആറുമുഖങ്ങളുള്ള കുമാരനെ മടിയിലിരുത്തി സിംഹത്തിന്റെ പുറത്ത് ആസനസ്ഥയായായുള്ള രൂപമാണ് സ്കന്ദജനനി.  
 
മാതൃഭാവത്തിന്‍റെ പൂര്‍ണതയാണ് സ്കന്ദജനനിയില്‍ ദൃശ്യമാകുന്നത്. അമ്മയുടെ വാത്സല്യത്തിനും കരുതലിനുമപ്പുറം മറ്റൊന്നുമില്ലെന്ന് എല്ലാ ദേവകളെയും ബോധ്യപ്പെടുത്തുന്ന ദേവീപ്രഭാവമാണ് സ്കന്ദജനനി. സ്കന്ദജനനിയുടെ ആരാധനയാണ് നവരാത്രിയുടെ അഞ്ചാം ദിവസം നടക്കുക. 
 
സ്‌ത്രീചൈതന്യത്തിന്‍റെ വിവിധ രൂപങ്ങളില്‍ ഏതിനെയും നവരാത്രി സമയത്ത്‌ പൂജിക്കാം. ഓരോ ഫലത്തിനും ഓരോ ശക്തിരൂപങ്ങളെ വാഴ്‌ത്തുകയാണ്‌ രീതി. അതിനാല്‍ ഏത്‌ രീതിയില്‍ പൂജിച്ചാലും പൂര്‍ണ്ണഫലം ലഭിക്കും.
 
വിദ്യാവിജയത്തിന്‌ സരസ്വതി, ദുഃഖമകറ്റാന്‍ ദുര്‍ഗ്ഗ, ശത്രുദോഷത്തിന്‌ മഹാകാളി, ധനലബ്‌ധിക്ക്‌ ലക്ഷ്മിദേവി എന്നിങ്ങനെ ഓരോ ലക്‍ഷ്യത്തിനും ഓരോ മാര്‍ഗ്ഗങ്ങളാണ്‌ ഉള്ളത്‌.
 
ഏത്‌ രൂപത്തില്‍ ആരാധിച്ചാലും ദേവിപൂജ എന്നത്‌ ആത്യന്തികമായി മാതൃപൂജയായി മാറണം. ജന്മം നല്‌കിയ അമ്മയെ പൂജിക്കാനുള്ള ദിനങ്ങളാണ്‌ നവരാത്രിയിലേത്‌. ആദിപരാശക്തിയായാണ്‌ ദേവിയെ ഭാരതീയര്‍ കരുതുന്നത്‌. അമ്മയെ തന്നെയാണ്‌ ദേവിയായി ഭാരതീയര്‍ ആരാധിക്കുന്നതും.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

ഉത്സവങ്ങള്‍

news

നവരാത്രി - നാലാം ദിനത്തില്‍ ദേവി കൂശ്മാണ്ഡ

നവരാത്രിയുടെ നാലാം ദിനം ആരാധിക്കേണ്ടത് ദേവി കൂശ്മാണ്ഡയെയാണ്. സൂര്യമണ്ഡലം നിയന്ത്രിക്കുന്ന ...

news

നവരാത്രി മൂന്നാം ദിനം: ദേവി ചന്ദ്രഘണ്ട ധ്യാനം

അറിവിന്റെയും ധൈര്യത്തിന്റെയും ദേവിയായ ചന്ദ്രഘണ്ടാദേവിയുടെ പൂജയാണ് നവരാത്രിയുടെ മൂന്നാം ...

news

നവരാത്രി രണ്ടാം ദിനം - ബ്രഹ്മചാരിണീ ഭാവം

നവരാത്രിയുടെ രണ്ടാം ദിനം ദുര്‍ഗയുടെ ബ്രഹ്മചാരിണീ ഭാവത്തിനുള്ള ആരാധനയാണ്. ശിവപരമേശ്വരന്‍റെ ...

news

നവരാത്രി പ്രഥമദിനം - മഹാശൈലപുത്രി ആരാധന

സര്‍വ്വ വിദ്യയുടെയും അധിപയായ ദുര്‍ഗയെ പ്രീതിപ്പെടുത്തുകയാണ് നവരാത്രി പൂജയിലൂടെ ...

Widgets Magazine