നവരാത്രി പ്രഥമദിനം - മഹാശൈലപുത്രി ആരാധന

Navrathri, Shailaputhri, Parvathy, Haimavathy, Durga, നവരാത്രി, ശൈലപുത്രി, പാര്‍വതി, ഹൈമവതി, ദുര്‍ഗ, ദേവി
BIJU| Last Modified ശനി, 9 സെപ്‌റ്റംബര്‍ 2017 (16:28 IST)
സര്‍വ്വ വിദ്യയുടെയും അധിപയായ ദുര്‍ഗയെ പ്രീതിപ്പെടുത്തുകയാണ് നവരാത്രി പൂജയിലൂടെ ലക്‍ഷ്യമിടുന്നത്. ആര്‍ഷഭാരതത്തില്‍ കന്യാകുമാരി മുതല്‍ ഹിമാലയം വരെയുള്ള മുക്കിലും മൂലയിലുള്ളവര്‍ എല്ലാക്കൊല്ലവും ആഘോഷിക്കാറുള്ളതാണ് നവരാത്രി ദിനങ്ങള്‍. ഇരുട്ടിനു മേല്‍, ആസുരതയുടെ മേല്‍, അജ്ഞതയുടെ മേല്‍ ഒക്കെയുള്ള വിജയമാണ് ഈ ദിനങ്ങളുടെ സന്ദേശം.

നവരാത്രിയുടെ ഒന്നാം ദിവസത്തെ ആരാധന ശൈലപുത്രി പൂജയാണ്. ദേവി ദുര്‍ഗയെ ശൈലപുത്രി എന്ന നാമധേയത്തില്‍ വിശേഷിപ്പിച്ചുകൊണ്ടാണ് നവരാത്രിയുടെ പ്രഥമദിനം ആചരിക്കുന്നത്.

ഹിമാലയത്തിന്‍റെ പുത്രി രൂപത്തില്‍ നിലകൊള്ളുന്നതിനാലാണ് ദുര്‍ഗാദേവിക്ക് ഈ പേര് കൈവന്നത്. യാഗാഗ്നിയില്‍ ദഹിച്ച സതീദേവിയുടെ അടുത്ത ജന്‍‌മമാണ് ശൈലപുത്രി. ഹൈമവതി, പാര്‍വതി തുടങ്ങിയ നാമരൂപങ്ങളും ഇതില്‍ നിന്നും വന്നതാണ്.

ഒന്നാം ദിവസത്തെ ശൈലപുത്രി അഥവാ പാര്‍വതീദേവി തന്നെയാണ് നവരാത്രി പൂജയിലെ ആദ്യ മൂന്ന് ദിവസത്തെയും ആരാധനാഭാവം. ബംഗാളില്‍ ചണ്ഡീപൂജയെന്നും, കര്‍ണാടകത്തില്‍ ദസറയെന്നും, കേരളത്തില്‍ സരസ്വതീപൂജയെന്നും വിളിക്കപ്പെട്ടു പോന്നിരുന്ന നവരാത്രികാലം പ്രപഞ്ചചൈത്യത്തിന്റെ ശക്‌തിരൂപാരാധനയുടെ കാതലാണ്. ശക്തിയാണ് ശിവനേപ്പോലും അഥവ ബ്രഹ്മത്തേപ്പോലും ചലിപ്പിക്കുന്നത്. ഈ ശക്‌തിയുടെ ചലനാത്മകതയുടെ തുടര്‍പ്രവാഹമാണ്‌ കാലം. എന്നെങ്കിലും ശക്‌തിയുടെ ചലനാത്മകത നിലയ്‌ക്കുമ്പോള്‍ കാലവും അവസാനിക്കുന്നു, ഒപ്പം പ്രപഞ്ചവും.

എഴുനൂറ്‌ മന്ത്രശ്ലോകങ്ങള്‍ ഉള്‍ക്കൊള്ളുന്ന ദേവീമാഹാത്മ്യമാണ്‌ നവരാത്രികാലത്ത്‌ പാരായണം ചെയ്യുക. ഇത്‌ ഒരു പ്രത്യേക ക്രമമനുസരിച്ചാണ്‌. പാരായണവേളയില്‍ നിശ്‌ചിത ക്രമത്തില്‍ വ്യത്യസ്‌തങ്ങളായ പൂജകളും നടത്തപ്പെടുന്നു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :