നവരാത്രി രണ്ടാം ദിനം - ബ്രഹ്മചാരിണീ ഭാവം

Navrathri, Shailaputhri, Parvathy, Haimavathy, Durga, Brahmacharini, നവരാത്രി, ശൈലപുത്രി, പാര്‍വതി, ഹൈമവതി, ദുര്‍ഗ, ദേവി, ബ്രഹ്മചാരിണീ ഭാവം
BIJU| Last Modified ശനി, 9 സെപ്‌റ്റംബര്‍ 2017 (16:45 IST)
ബംഗാളില്‍ ചണ്ഡീപൂജയെന്നും കര്‍ണാടകത്തില്‍ ദസറയെന്നും കേരളത്തില്‍ സരസ്വതീപൂജയെന്നും വിളിക്കപ്പെട്ടു പോന്നിരുന്ന നവരാത്രികാലം പ്രപഞ്ചചൈത്യത്തിന്റെ ശക്‌തിരൂപാരാധനയുടെ കാതലാണ്. ശക്തിയാണ് ശിവനേപ്പോലും അഥവ ബ്രഹ്മത്തേപ്പോലും ചലിപ്പിക്കുന്നത്. ഈ ശക്‌തിയുടെ ചലനാത്മകതയുടെ തുടര്‍പ്രവാഹമാണ്‌ കാലം. എന്നെങ്കിലും ശക്‌തിയുടെ ചലനാത്മകത നിലയ്‌ക്കുമ്പോള്‍ കാലവും അവസാനിക്കുന്നു, ഒപ്പം പ്രപഞ്ചവും.

കാലത്തിന്റെ ഈ അധീദേവതയാണ് ശക്ത്യാരാധനയുടെ കാതലായ കാളി. നവരാത്രിയാഘോഷങ്ങളില്‍ ആദ്യം പൂജിക്കപ്പെടുന്നത്‌ കാലചക്രരൂപിണിയായ ഈ കാളീദേവിയാണ്‌. എന്നാല്‍ കേരളത്തില്‍ സര്‍സ്വതി പൂജയ്ക്കാണ് പ്രാധാന്യം എന്നോര്‍ക്കണം. എന്നാല്‍ മറ്റുള്ള ഇടങ്ങളില്‍ അങ്ങനെയല്ല. ശക്തിയെ ആരാധിക്കുന്നതിനുള്ള സുവര്‍ണ്ണാവസരമായാണ് ഭാരതത്തില്‍ പലയിടത്തും ഇതിനേ കാണുന്നത്.

നവരാത്രിയുടെ രണ്ടാം ദിനം ദുര്‍ഗയുടെ ബ്രഹ്മചാരിണീ ഭാവത്തിനുള്ള ആരാധനയാണ്. ശിവപരമേശ്വരന്‍റെ പ്രീതിക്കായി തപസുചെയ്ത പാര്‍വതീ ദേവി ഒടുവില്‍ ശിവപ്രീതിക്ക് അര്‍ഹയാവുകയും പാര്‍വതിയുടെ പ്രേമം അദ്ദേഹം സ്വീകരിക്കുകയും ചെയ്തു. പാര്‍വതിയുടെ തന്നോടുള്ള ഭക്തിയിലും പ്രേമത്തിലും തൃപ്തനായ പരമശിവന്‍ ദേവിക്ക് ബ്രഹ്മചാരിണി എന്ന നാമം നല്‍കി.

നവരാത്രിക്കാലത്തെ ഒമ്പത് ദിവസങ്ങളിലും ഉപവസിക്കാനുള്ള ശക്തിയും ഉള്‍ക്കരുത്തും ഭക്തര്‍ക്ക് നല്‍കുന്നത് ഈ ബ്രഹ്മചാരിണീഭാവത്തിന്‍റെ പ്രഭാവത്താലാണെന്നാണ് വിശ്വാസം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :