നവരാത്രി: ഏഴാം ദിവസം കാലരാത്രി പൂജ

ശനി, 9 സെപ്‌റ്റംബര്‍ 2017 (19:32 IST)

Navrathri, Shailaputhri, Parvathy, Haimavathy, Durga, Brahmacharini, നവരാത്രി, ശൈലപുത്രി, പാര്‍വതി, ഹൈമവതി, ദുര്‍ഗ, ദേവി, ബ്രഹ്മചാരിണീ ഭാവം, കൂശ്മാണ്ഡ

ഒരു മനുഷ്യന്‍ എപ്പോഴാണ് പൂര്‍ണനാകുന്നത്? ആഗ്രഹം ഉള്ളതുകൊണ്ട് മാത്രം അവന്‍ പൂര്‍ണത കൈവരിക്കുന്നുണ്ടോ? അറിവ്‌ ഒരു മനുഷ്യനെ പൂര്‍ണനാക്കുന്നുണ്ടോ? ഇല്ല എന്നുതന്നെയാണ് ഉത്തരം. ആഗ്രഹവും അറിവും മാത്രം പോരാ, ആ ആഗ്രഹം മൂലം സമ്പാദിച്ച അറിവ് പ്രവര്‍ത്തിപദത്തിലെത്തിക്കുകയും വേണം.
 
അതേ, ക്രിയാശക്തിയാണ് പ്രധാനം. സ്വപ്നം കണ്ടിരിക്കുന്നതിലല്ല, കാര്യങ്ങള്‍ ചെയ്യുന്നതിലാണ് ജീവിതവിജയമിരിക്കുന്നത് എന്ന തിരിച്ചറിവാണ് നവരാത്രിയുടെ ഏഴാം ദിവസം നമുക്ക് സമ്മാനിക്കുന്നത്. കാലരാത്രി എന്ന ദേവീ അവതാരമാണ് ഏഴാം ദിവസത്തിലെ ആരാധനാദേവത. നവരാത്രിയുടെ ഏറ്റവും പ്രധാന മൂന്ന് ദിവസങ്ങളിലേക്കുള്ള ആദ്യപടിയാണ് കാലരാത്രിയുടെ ആരാധന.
 
ഏത് വന്‍‌മരത്തിനും ഒരു വീഴ്ചയുണ്ടെന്നും ഒന്നും ശാശ്വതമല്ലെന്നും ഓര്‍മ്മിപ്പിക്കുന്നതിനൊപ്പം ഫലേച്ഛ കൂടാതെ കര്‍മ്മം ചെയ്യുന്നതിന്‍റെ പ്രാധാന്യവും നവരാത്രിയുടെ ഏഴാം ദിനം ഓര്‍മ്മിപ്പിക്കും. 
 
നവരാത്രി ദിനങ്ങളിലെ ആദ്യത്തെ മൂന്ന് ദിവസം ദേവിയെ പാര്‍വ്വതിയായി സങ്കല്‍പ്പിച്ചാണ് പൂജ നടത്തുക. എന്നാല്‍ അടുത്ത മൂന്ന് ദിവസം ലക്ഷ്മിയായും അവസാനത്തെ മൂന്ന് ദിവസം സരസ്വതിയായും സങ്കല്‍പ്പിച്ചാണ് പൂജകള്‍ നടത്തുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

ഉത്സവങ്ങള്‍

news

നവരാത്രി: ആറാം ദിവസം ദേവി കാത്യായനി

നവരാത്രിയുടെ ആറാം ദിവസം ദേവി കാത്യായനി പൂജയാണ് നടത്തേണ്ടത്. വിശുദ്ധിയിലേക്ക് പ്രയാണം ...

news

നവരാത്രി അഞ്ചാം ദിനം - സ്കന്ദജനനീ ഭാവം

താരകാസുര നിഗ്രഹത്തിനായി സ്കന്ദ കുമാരനെ സജ്ജമാക്കുമ്പോഴാണ് ദുര്‍ഗാദേവിയുടെ സ്കന്ദജനനീ ...

news

നവരാത്രി - നാലാം ദിനത്തില്‍ ദേവി കൂശ്മാണ്ഡ

നവരാത്രിയുടെ നാലാം ദിനം ആരാധിക്കേണ്ടത് ദേവി കൂശ്മാണ്ഡയെയാണ്. സൂര്യമണ്ഡലം നിയന്ത്രിക്കുന്ന ...

news

നവരാത്രി മൂന്നാം ദിനം: ദേവി ചന്ദ്രഘണ്ട ധ്യാനം

അറിവിന്റെയും ധൈര്യത്തിന്റെയും ദേവിയായ ചന്ദ്രഘണ്ടാദേവിയുടെ പൂജയാണ് നവരാത്രിയുടെ മൂന്നാം ...

Widgets Magazine