‘വൈ‌എസ്‌ആര്‍ കോണ്‍ഗ്രസ്’ ജഗന്റെ പാര്‍ട്ടി

ന്യൂഡല്‍ഹി| WEBDUNIA|
PTI
വൈ‌എസ്‌ആര്‍ കോണ്‍ഗ്രസ് എന്ന പേരില്‍ പുതിയ പാര്‍ട്ടി ഉടന്‍ രൂപീകരിക്കുമെന്ന് വൈ‌എസ്‌ആറിന്റെ പുത്രനും മുന്‍ കോണ്‍ഗ്രസ് എം‌പിയുമായ ജഗന്‍‌മോഹന്‍ റെഡ്ഡി. കഴിഞ്ഞ കുറെക്കാലമായി ജഗന്റെ നേതൃത്വത്തിലുള്ള നേതാക്കള്‍ ആന്ധ്രപ്രദേശ് സര്‍ക്കാരിന് കടുത്ത വിമര്‍ശനമുയര്‍ത്തി വരികയായിരുന്നു.

ജൂലൈയില്‍ തന്നെ വൈ‌എസ്‌ആര്‍ കോണ്‍ഗ്രസ് എന്ന പേരില്‍ പാര്‍ട്ടി രജിസ്റ്റര്‍ ചെയ്യാനുള്ള അപേക്ഷ തെരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയിരുന്നു എന്നാണ് റിപ്പോര്‍ട്ടുകളില്‍ നിന്ന് വ്യക്തമാവുന്നത്. റായല്‍ സീമയില്‍ നിന്നുള്ള ഒരാളാണ് പുതിയ പാര്‍ട്ടി രൂപീകരണത്തിനുള്ള അപേക്ഷ നല്‍കിയിരുന്നത്.

ജഗന്റെ ഉടമസ്ഥതയിലുള്ള സാക്ഷി ടിവി സോണിയയെയും പ്രധാനമന്ത്രിയെയും വിമര്‍ശിച്ചതോടെ കോണ്‍ഗ്രസ് നേതൃത്വം ജഗനെതിരെ പരസ്യമായി രംഗത്ത് വന്നിരുന്നു. കടുത്ത അച്ചടക്ക നടപടികള്‍ ഉണ്ടാവുമെന്ന് സൂചനയുണ്ടായിരുന്നു എങ്കിലും കോണ്‍ഗ്രസ് നടപടിക്ക് മുമ്പേ ജഗനും മാതാവ് വിജയലക്ഷ്മിയും പാര്‍ട്ടി സ്ഥാനവും പാര്‍ലമെന്ററി സ്ഥാനവും രാജി വയ്ക്കുകയായിരുന്നു. റെഡ്ഡി ശക്തികേന്ദ്രമായ പുലിവെന്തുലയില്‍ നിന്നുള്ള എം‌എല്‍‌എ ആയിരുന്നു വിജയലക്ഷ്മി.

ജഗന്‍‌മോഹന്‍ ആദ്യം കഡപ്പ എം‌പി സ്ഥാനം രാജി വച്ചുകൊണ്ടുള്ള കത്ത് സ്പീക്കര്‍ മീരാകുമാറിന് അയച്ചു കൊടുക്കുകയായിരുന്നു. പിന്നീട്, കോണ്‍ഗ്രസ് അധ്യക്ഷ ഗാന്ധിക്ക് അയച്ച തുറന്ന കത്തിലാണ് പാര്‍ട്ടിയുടെ ശത്രുതാപരമായ സമീപനം മൂലം വേദനയോടെ താനും മാതാവും കോണ്‍ഗ്രസില്‍ നിന്ന് രാജി വയ്ക്കുകയാണെന്ന് അറിയിച്ചത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :