‘ബോധപൂര്‍വം’ ഒഴിവാക്കി, ആണവബാധ്യതാ ബില്‍ സഭയില്‍

ന്യൂഡല്‍ഹി| WEBDUNIA| Last Modified ബുധന്‍, 25 ഓഗസ്റ്റ് 2010 (16:11 IST)
ആണവ ബാധ്യതാ ബില്‍ ലോക്സഭയില്‍ വച്ചു. ബില്ലിലെ 17(ബി)യിലെ ‘ബോധപൂര്‍വം’ എന്ന വാക്ക് ഒഴിവാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. വിദേശ കമ്പനികളെ സഹായിക്കാനാണ് ഇത്തരമൊരു വ്യവസ്ഥ കൊണ്ടുവന്നതെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപിച്ചതോടെയാണ് ഈ വാക്ക് ഒഴിവാക്കാന്‍ തീരുമാനിച്ചത്.

ആണവദുരന്തം സംഭവിച്ചാല്‍ അര്‍ഹമായ നഷ്ടപരിഹാരം ലഭിക്കുന്നതിന്‌ ബില്ലില്‍ വ്യവസ്ഥയുണ്ടെന്ന്‌ കേന്ദ്ര ശാസ്ത്ര സാങ്കേതിക മന്ത്രി പൃഥ്വിരാജ്‌ ചവാന്‍ വ്യക്തമാക്കി. ഇടതു പാര്‍ട്ടികളുടെ ആശങ്കകള്‍ മാറ്റാന്‍ സര്‍ക്കാര്‍ ശ്രമിച്ചിട്ടുണ്ടെന്നും ബി ജെ പിയുമായുള്ള അഭിപ്രായഭിന്നത പരിഹരിച്ചതായും ചവാന്‍ പറഞ്ഞു.

ബോധപൂര്‍വം അപകടമുണ്ടാക്കാനായി ശ്രമം നടത്തിയെങ്കില്‍ മാത്രമേ വിദേശ കമ്പനികളില്‍ നിന്ന് നഷ്ടപരിഹാരം ഈടാക്കാനാകൂ എന്നായിരുന്നു ബില്ലില്‍ മുമ്പ് ഉണ്ടായിരുന്നത്. ഇതാണ് പ്രതിപക്ഷ പാര്‍ട്ടികളെ ചൊടിപ്പിച്ചത്.

പാര്‍ലമെന്‍റിന്‍റെ സ്ഥിരസമിതി ശുപാര്‍ശ ചെയ്യാത്ത ഒരു കൂട്ടിച്ചേര്‍ക്കലായിരുന്നു ഈ വ്യവസ്ഥ.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :