‘ഫാഷന് ’ വനിതാകമ്മീഷന്‍ വിമര്‍ശനം

IFM
മധുര്‍ ഭണ്ഡാര്‍ക്കറിന്‍റെ ഉടന്‍ പുറത്തിറങ്ങാനിരിക്കുന്ന ‘ഫാഷന്‍’ എന്ന ബോളിവുഡ് ചിത്രം വിവാദത്തിലേക്ക്. ചിത്രത്തിന്‍റെ നിര്‍മ്മാതാവ് മധുര്‍ ഭണ്ഡാര്‍ക്കര്‍ ഒക്ടോബര്‍ 27ന് ഡല്‍ഹി വനിതാ കമ്മീഷന് മുമ്പാകെ ഹാജരാവാന്‍ നോട്ടീസ്.

‘ഫാഷനില്‍’ മുന്‍ മോഡലായിരുന്ന ഗീതാജ്ഞലി നാഗ്പാലിന്‍റെ വേഷമാണ് താന്‍ അഭിനയിക്കുന്നത് എന്ന ബോളിവുഡ് നടി കങ്കണ റണൌത്തിന്‍റെ വെളിപ്പെടുത്തലാണ് വനിതാ കമ്മീഷനെ ചൊടിപ്പിച്ചത്. കങ്കണ അടുത്തിടെ നല്‍കിയ ഒരു അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്.

പ്രശസ്ത മോഡലായിരുന്ന ഗീതാജ്ഞലി തെക്കന്‍ ഡല്‍ഹിയിലെ തെരുവുകളില്‍ ഭിക്ഷ യാചിച്ചു നടക്കുന്നതായി വാര്‍ത്തകളുണ്ടായിരുന്നു. ഇതെ തുടര്‍ന്ന് ഇവരെ ഡല്‍ഹി വനിതാക്കമ്മീഷന്‍ മുന്‍‌കൈ എടുത്ത് ചികിത്സ നല്‍കി ബന്ധുക്കള്‍ക്ക് ഒപ്പം അയയ്ക്കുകയായിരുന്നു.

അടുത്ത വെള്ളിയാഴ്ചയാണ് ഫാഷന്‍’ റിലീസ് ചെയ്യാനിരിക്കുന്നത്. വനിതാ കമ്മീഷന് മുമ്പാകെ ചിത്രത്തിന്‍റെ പ്രിവ്യൂ നടത്താനാണ് ആവശ്യം. അതേസമയം, സിനിമ റിലീസ് തടയാനാഗ്രഹിക്കുന്നില്ല എന്നും കമ്മീഷന്‍ വ്യക്തമാക്കിയിട്ടുണ്ട്.

ഫാഷന്‍ എന്ന ചിത്രത്തില്‍ താന്‍ ചെയ്യുന്ന കഥാപാത്രം ഗീതാജ്ഞലി നാഗ്പാലിന്‍റെ ജീവിതത്തെ ആധാരമാക്കിയുള്ളതാണെന്നും കഥാപാത്രത്തിന്‍റെ പേര് ഗീതു എന്നാണെന്നുമാണ് കങ്കണ അഭിമുഖത്തില്‍ പറഞ്ഞത്.

ഗീതാജ്ഞലി ഇപ്പോള്‍ തന്‍റെ ബന്ധുക്കളുടെ കൂടെ ഹരിദ്വാറിലാണ് താമസിക്കുന്നത്. ഇപ്പോഴും അവര്‍ പഴയ മാനസിക നില കൈവരിച്ചിട്ടില്ല. ഗീതാജ്ഞലി ഡല്‍ഹി വനിതാക്കമ്മീഷന്‍റെ മേല്‍നോട്ടത്തിലായതിനാല്‍ അവരുടെ പേര് ദുര്‍വിനിയോഗം ചെയ്യുന്നത് സമ്മതിക്കില്ല എന്ന് വനിതാ കമ്മീഷന്‍ അംഗങ്ങള്‍ വ്യക്തമാക്കി.

ന്യൂഡല്‍ഹി| PRATHAPA CHANDRAN| Last Modified ശനി, 25 ഒക്‌ടോബര്‍ 2008 (08:58 IST)
സിനിമയില്‍ ഗീതാജ്ഞലി നാഗ്പാലിന്‍റെ പേരിനും പ്രതിഛായയ്ക്കും പ്രതികൂലമായി ഒന്നുമില്ല എന്നും സിനിമ അവരുടെ മാനസിക, ശാരീരിക ആരോഗ്യത്തെ ബാധിക്കില്ല എന്നും ഉറപ്പുവരുത്തുകയാണ് കമ്മീഷന്‍റെ ലക്‍ഷ്യം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :