‘പവര്‍സ്റ്റാര്‍‘ ശ്രീനിവാസന്‍ അറസ്റ്റില്‍

ചെന്നൈ| WEBDUNIA|
PRO
തമിഴ് സിനിമാലോകത്ത് പവര്‍സ്റ്റാര്‍ എന്നറിയപ്പെടുന്ന ശ്രീനിവാസന്‍ പണത്തട്ടിപ്പ് കേസില്‍ പൊലീസ് പിടിയിലെന്ന് റിപ്പോര്‍ട്ട്. ആന്ധ്രാപ്രദേശിലെ പ്രകാശം ജില്ല സ്വദേശി പി എസ് രംഗനാഥന്‍ നല്‍കിയ തട്ടിപ്പ് കേസിലാണ് വെള്ളിയാഴ്ച രാവിലെ ചെന്നൈയില്‍വച്ച് പൊലീസ് ശ്രീനവാസനെ അറസ്റ്റ് ചെയ്തത്.

20കോടിരൂപയുടെ ലോണ്‍ രംഗനാഥന് എടുത്തു കൊടുക്കാം എന്നറിയിച്ച് ശ്രീനിവാസന്‍ 50 ലക്ഷം രൂപ കമ്മീഷനായി വാങ്ങിയെന്നും എന്നാല്‍ ലോണ്‍ ശരിയാക്കി നല്‍കിയില്ലെന്നും കമ്മീഷനായി നല്‍കിയ 50 ലക്ഷം രൂപ ശ്രീനിവാസന്‍ തിരിച്ചു നല്‍കിയില്ലെന്നും രംഗനാഥന്‍ പരാതിയില്‍ അറിയിച്ചു.

ശ്രീനിവാസനെ ചെന്നൈ സെന്‍ട്രല്‍ ക്രൈബ്രാഞ്ച് അറസ്റ്റ് ചെയ്തു. അന്വേഷണത്തില്‍ ഇയാള്‍ ഇതേപോലെ കൂടുതല്‍ പണം തട്ടിയെടുത്തിട്ടുണ്ടെന്ന് അറിയാന്‍ കഴിഞ്ഞതായി പൊലീസ് വ്യക്തമാക്കി. വഞ്ചനാക്കുറ്റത്തിന് മുന്‍പും പവര്‍സ്റ്റാര്‍ അറസ്റ്റിലായിരുന്നു.

കണ്ണാ ലഡു തിന്ന ആശയാ എന്ന സിനിമയാണ് ശ്രീനിവാസന്‍ നായകനായി ഈ അടുത്തിറങ്ങിയ സിനിമ. ബ്രഹ്മാണ്ഡചിത്രങ്ങളുടെ സംവിധായകന്‍ ഷങ്കറിന്‍റെ ‘ഐ’ ആണ് പവര്‍സ്റ്റാര്‍ അഭിനയിക്കുന്ന പുതിയ ചിത്രം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :