‘കശ്മീര്‍: സൈന്യത്തിന്റെ പ്രത്യേക അധികാ‍രം പിന്‍‌വലിക്കില്ല’

ന്യുഡല്‍ഹി: | WEBDUNIA|
PRO
PRO
കശ്മിരിലെ സൈന്യത്തിന്റെ പ്രത്യേക അധികാ‍രം പിന്‍‌വലിക്കില്ലെന്നു പ്രതിരോധമന്ത്രി എ കെ ആന്റണി. നുഴഞ്ഞുകയറ്റം വര്‍ദ്ധിച്ചിട്ടുണ്ട്. എന്നാല്‍ അക്രമസംഭവങ്ങള്‍ക്കു കുറവുണ്ടായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ജൂലൈയില്‍ കശ്മിരില്‍ അക്രമസംഭവങ്ങളുണ്ടായപ്പോള്‍ ആന്റണി പ്രദേശം സന്ദര്‍ശിചിരുന്നു. അക്രമസംഭവങ്ങള്‍ സംബന്ധിച്ച് അന്വേഷണം നടത്താന്‍ സൈന്യത്തിനു നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു. കശ്മിരിലെ തീവ്രവാദ ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് സൈന്യത്തിനു പ്രത്യേക അധികാരം നല്‍കിയിരിക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :