ഒരു ലോറി ‘ബിയര്‍’ നാട്ടുകാര്‍ ‘ഒഴിപ്പിച്ചു’!

ജയ്പൂര്‍| Last Modified ശനി, 26 ജൂലൈ 2014 (16:55 IST)
ഒരു ലോറി ‘ബിയര്‍’ നാട്ടുകാര്‍ ‘ഒഴിപ്പിച്ചു’. സംഭവം അങ്ങ് ജയ്‌പൂരിലാണ്. ബിയര്‍ കെയ്‌സുകള്‍ നിറച്ച ഒരു ട്രക്ക് ജയ്പൂര്‍-അജ്മീര്‍ ബൈപ്പാസില്‍ നിയന്ത്രണം വിട്ട് മറിഞ്ഞപ്പോഴാണ് നാട്ടുകാര്‍ ‘സന്മനസ്’ വെളിപ്പെടുത്തിയത്. നാട്ടുകാര്‍ ഒത്തുചേര്‍ന്ന് ഒരു ലോറിയിലെ ലോഡ് മുഴുവന്‍ കാലിയാക്കി.

വിവരം കേട്ടറിഞ്ഞ് എത്തിയവരും വണ്ടിയില്‍ അതുവഴി കടന്നുപോയവരും അവസരം മുതലാക്കി. സംഭവം ശരിക്കും ഒരു സൌജന്യ ബിയര്‍ വിതരണമായി മാറി.

ബിയര്‍ കെയ്‌സുകളുമായി പോയ പലരും അവശേഷിച്ച കുപ്പികള്‍ക്കായി വീണ്ടും തിരിച്ചെത്തി. ചിലര്‍ സുഹൃത്തുക്കളെ കൂട്ടിയെത്തിയാണ് കുപ്പികള്‍ കടത്തിയത്. ഏതായാലും അധികൃതര്‍ എത്തിയപ്പോഴേക്കും പൊട്ടിയ കുപ്പികള്‍ മാത്രമാണ് ബാക്കിയുണ്ടാ‍യിരുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :