ഹിന്ദി ദേശീയ ഭാഷയല്ലെന്ന് ശശി തരൂര്‍

Hindi, Shashi Tharoor, Venkayya Naidu, Omar Abdullah, ഹിന്ദി, ശശി തരൂര്‍, വെങ്കയ്യ നായിഡു, ഒമര്‍ അബ്ദുള്ള
ന്യൂഡല്‍ഹി| BIJU| Last Modified ശനി, 24 ജൂണ്‍ 2017 (21:54 IST)
ഹിന്ദി ദേശീയ ഭാഷയല്ലെന്ന് ശശി തരൂര്‍ എം‌പി. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രചാരമുള്ളതും മനസിലാക്കാന്‍ എളുപ്പമുള്ളതുമായ ഭാഷ മാത്രമാണ് ഹിന്ദിയെന്നും ശശി തരൂര്‍ ട്വീറ്റ് ചെയ്തു.

ഹിന്ദി രാഷ്ട്രഭാഷയാണെന്നും ഹിന്ദി പഠിക്കേണ്ടത് അനിവാര്യമാണെന്നും ഇംഗ്ലീഷിന് അമിത പ്രാധാന്യം നല്‍കരുതെന്നും കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു പറഞ്ഞതിനോടാണ് ശശി തരൂര്‍ ട്വിറ്ററിലൂടെ പ്രതികരിച്ചത്.

രാജ്യത്തെ ബഹുഭൂരിപക്ഷം ജനങ്ങളും ഉപയോഗിക്കുന്ന ഭാഷ ഹിന്ദിയാണെന്നും ഇംഗ്ലീഷിനോട് അമിതമായ താല്‍പ്പര്യം രാജ്യത്തിന്‍റെ പുരോഗതിക്കുതന്നെ തടസമാണെന്നും വെങ്കയ്യ നായിഡു പറഞ്ഞിരുന്നു.

എന്നാല്‍ ഹിന്ദി ആരുടെയും മേല്‍ അടിച്ചേല്‍പ്പിക്കരുതെന്നാണ് ശശി തരൂര്‍ പറയുന്നത്. എന്നാണ് നമുക്ക് ഒരു ദേശീയ ഭാഷയുണ്ടായതെന്ന് ഒമര്‍ അബ്‌ദുള്ളയും ട്വീറ്റ് ചെയ്തു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :