ഹസാരെയെ പാഠപുസ്തകത്തിലൂടെ ഭാവിതലമുറ അറിയട്ടേ!

ന്യൂഡല്‍ഹി| WEBDUNIA|
PRO
PRO
പ്രായഭേദമന്യേ എല്ലാവരുടെയും പിന്തുണ നേടിയെടുത്ത അണ്ണാ ഹസാരെയെക്കുറിച്ച് വരുംതലമുറ അറിയണമെന്ന് ജാര്‍ഖണ്ഡ് മാനവവിഭവശേഷി മന്ത്രി ബൈജ്നാഥ് റാം. ഇതിനുള്ള ഏറ്റവും നല്ല മാര്‍ഗം അദ്ദേഹത്തെക്കുറിച്ച് പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്തുക എന്നതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അഴിമതി തുടച്ചുനീക്കാനുള്ള ഹസാരെയുടെ പോരാട്ടം സ്വാതന്ത്ര്യസമരത്തെ അനുസ്മരിപ്പിക്കുന്ന രീതിയിലാണ്. ജയ്പ്രകാശ് നാരായണ്‍, സുഭാഷ് ചന്ദ്രബോസ് എന്നിവരെക്കുറിച്ച് കുട്ടികള്‍ പാഠപുസ്തകങ്ങളിലൂടെ അറിയുന്നുണ്ട്. ഇവര്‍ക്ക് തുല്യനാണ് ഹസാരെ എന്നും ബൈജ്നാഥ് റാം അഭിപ്രായപ്പെട്ടു.

അതേസമയം ഹസാരെയുടെ സമരം ഞായറാഴ്ച ആറാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. രാം‌ലീലയിലെ സമരം മൂന്നാം ദിവസം പിന്നിട്ടു. അദ്ദേഹത്തിന്റെ തൂക്കം മൂന്ന് കിലോയോളം കുറഞ്ഞിട്ടുണ്ടെങ്കിലും കാര്യമായ ആരോഗ്യപ്രശ്നങ്ങള്‍ ഇല്ലെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി. ഹസാരെയുടെ ആരോഗ്യസ്ഥിതി കണക്കിലെടുത്ത് ഉടന്‍ ചര്‍ച്ചയ്ക്ക് വിളിക്കണം എന്ന് അദ്ദേഹത്തിന്റെ അനുയായികള്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :