സ്ത്രീധനമരണത്തില്‍ കേരളം 11ആം സ്ഥാനത്ത്

ന്യൂഡല്‍ഹി| JOYS JOY| Last Modified തിങ്കള്‍, 27 ഏപ്രില്‍ 2015 (09:54 IST)
രാജ്യത്ത് നടക്കുന്ന സ്ത്രീധന മരണങ്ങളില്‍ കേരളം 11ആം സ്ഥാനത്ത്. അതേസമയം, സ്ത്രീധനമരണമില്ലാത്ത നാലു സംസ്ഥാനങ്ങളും ഇന്ത്യയിലുണ്ട്. ഗോവ, മിസോറാം, നാഗാലാന്‍ഡ്, സിക്കിം എന്നീ സംസ്ഥാനങ്ങളിലാണ് സ്ത്രീധനമരണങ്ങള്‍ സംഭവിക്കാത്തത്. 2014-ല്‍ ഈ സംസ്ഥാനങ്ങളില്‍ ഒരു മരണം പോലും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

സ്ത്രീധന നിരോധനനിയമം, സ്ത്രീകളെ മോശമായി ചിത്രീകരിക്കുന്നതു തടയുന്ന നിയമം എന്നിവ പ്രകാരം ഒരു കേസ്‌ പോലും 2014ല്‍ ഡിസംബര്‍ വരെ ഈ സംസ്ഥാനങ്ങളില്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ല. മേഘാലയയില്‍ 2014ല്‍ ഒരു സ്ത്രീധനമരണം മാത്രമാണു രേഖപ്പെടുത്തിയിട്ടുള്ളത്.

അരുണാചല്‍ പ്രദേശ്, മണിപ്പുര്‍, ഹിമാചല്‍പ്രദേശ്- 3, ജമ്മു കശ്മീര്‍- 4, ഗുജറാത്ത്- 11 എന്നിങ്ങനെയാണ് 2014ല്‍ നടന്ന സ്ത്രീധനമരണങ്ങളുടെ കണക്ക്. പതിനൊന്നാം സ്ഥാനത്തുള്ള കേരളത്തില്‍ പത്തൊമ്പത് സ്ത്രീധനമരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

2014ല്‍ ഏറ്റവും കൂടുതല്‍ സ്ത്രീധനമരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത സംസ്ഥാനം ഉത്തര്‍പ്രദേശാണ്- 2211. മധ്യപ്രദേശ്(689), ബിഹാര്‍(673), ഒഡിഷ(453) എന്നിവിടങ്ങളിലാണ് കൂടുതല്‍ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :