സൈനികര്‍ക്ക് സമ്പൂര്‍ണ സ്വാതന്ത്ര്യം, പാക്കിസ്ഥാന് തിരിച്ചടി നല്‍കുമെന്ന് കേന്ദ്രം

പാക്കിസ്ഥാന് തിരിച്ചടി നല്‍കാന്‍ സൈനികര്‍ക്ക് സമ്പൂര്‍ണ സ്വാതന്ത്ര്യം

ന്യൂഡൽഹി| AISWARAY| Last Modified ചൊവ്വ, 2 മെയ് 2017 (12:02 IST)
രണ്ടു സൈനികരെ കൊല്ലപ്പെടുത്തിയ ശേഷം മൃതദേഹങ്ങൾ വികൃതമാക്കിയ പാക്കിസ്ഥാന്റെ നടപടിക്ക് തിരിച്ചടി നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ സൈന്യത്തിന് സമ്പൂര്‍ണ സ്വാതന്ത്ര്യം അനുവദിച്ചു. ഇതിന്റെ ഭാഗമായി കരസേന മേധാവി ഉന്നത സൈനിക ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചിട്ടുണ്ട്. സൈനികരുടെ മൃതദേഹങ്ങൾ വികൃതമാക്കിയ പാക്കിസ്ഥാന്റെ നടപടി മനുഷ്യത്വരഹിതമാണെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കിയിരുന്നു.

അതേസമയം സൈനികരുടെ വീരമൃത്യു വെറുതേയാകില്ലെന്നും തക്ക തിരിച്ചടി നൽകുമെന്നും പ്രതിരോധ വകുപ്പിന്റെ ചുമതല വഹിക്കുന്ന കേന്ദ്ര ധനമന്ത്രി അരുൺ ജയ്റ്റ്‍ലി പറഞ്ഞിരുന്നു. ഇത്തരത്തിലുള്ള ആക്രമണങ്ങള്‍ യുദ്ധസമയത്തുപോലും നടത്തിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പാക്കി സൈന്യത്തിന് ഉചിതമായ
തിരിച്ചടി നൽകുമെന്ന് ഇന്ത്യൻ കരസേനയും പ്രസ്താവനയിൽ വ്യക്തമാക്കിയിട്ടുണ്ട്. ഒരു സൈന്യത്തിൽനിന്ന് പ്രതീക്ഷിക്കാവുന്ന നടപടിയല്ല പാക്ക് സ്വീകരിച്ചതെന്നും ഇവര്‍ ചൂണിക്കാട്ടി.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :