സേതുസമുദ്രം:വാദം വ്യാഴാഴ്‌ചത്തേയ്‌ക്ക് മാറ്റി

ന്യൂഡല്‍ഹി| WEBDUNIA|
സേതുസമുദ്രം പദ്ധതി നടപ്പിലാക്കരുതെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിക്കപ്പെട്ട ഹര്‍ജികളില്‍ മേലുള്ള വാദം സുപ്രീം കോടതി വ്യാഴാഴ്‌ചത്തേയ്‌ക്ക് മാറ്റി.

മുഖ്യ ന്യായാധിപന്‍ കെജി ബാലകൃഷ്‌ണന്‍ തലവനായിട്ടുള്ള ബെഞ്ച് വാദം വ്യാഴാഴ്‌ച നടത്താമെന്ന് സുബ്രമഹ്ണ്യം സ്വാമി അടക്കമുള്ള പരാതിക്കാരെ അറിയിക്കുകയായിരുന്നു.

സേതുസമുദ്രം പദ്ധതി നടപ്പിലാക്കിയാല്‍ കേന്ദ്ര കപ്പല്‍ ഗതാഗത മന്ത്രി ടി ആര്‍ ബാലുവിന്‍റെ കുടുംബത്തിന് ചില വ്യാപാര നേട്ടങ്ങള്‍ ഉണ്ടാകുമെന്നതിനാല്‍ അദ്ദേഹത്തിന് ഈ പദ്ധതിയോട് പ്രത്യേക താല്‍പ്പര്യമുണ്ടെന്ന് സുബ്രഹ്മണ്യ സ്വാമി ആരോപിക്കുന്നു. സേതുസമുദ്രം പദ്ധതിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ സുപ്രീം കോടതി സ്‌റ്റേ ചെയ്തിരിക്കുകയാണ്.

രാമ സേതുവിനെ തകര്‍ത്തുക്കൊണ്ട് സേതുസമുദ്രം പദ്ധതി നടപ്പിലാക്കുവാന്‍ അനുവദിക്കില്ലെന്ന് ബി‌ജെപി കേന്ദ്രസര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. രാജ്യത്തിന് സാമ്പത്തിക നേട്ടം ഉണ്ടാക്കുമെന്നതിനാല്‍ പദ്ധതി നടപ്പിലാക്കണമെന്നാണ് ഇടതുപക്ഷ ആവശ്യം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :