‘നടിയുടെ കേസില്‍ ആവശ്യത്തിനും അനാവശ്യത്തിനും പ്രതികരിക്കുന്നവര്‍ ക്ഷമയില്ലാത്തവര്‍’: മൗനം പാലിക്കുന്നതിന് കാരണം വ്യക്തമാക്കി വിനീത് ശ്രീനിവാസന്‍

നടി ആക്രമിക്കപ്പെട്ട കേസില്‍ മൗനം പാലിക്കുന്നതിന് കാരണം വ്യക്തമാക്കി വിനീത് ശ്രീനിവാസന്‍

കൊച്ചി| AISWARYA| Last Updated: തിങ്കള്‍, 23 ഒക്‌ടോബര്‍ 2017 (14:12 IST)

കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ പ്രതികരണം നടത്താതിരുന്നതിനെ ന്യായീകരിച്ച് നടനും സംവിധായകനുമായ വിനീത് ശ്രീനിവാസന്‍. നമ്മുടെ ചുറ്റുമുള്ള ആളുകള്‍ക്ക് ക്ഷമയുടെ കുറവുണ്ടെന്നാണ് എനിക്ക് തോന്നിയിട്ടുള്ളതെന്നും ഇക്കാര്യത്തില്‍ ആവശ്യത്തിനും അനാവശ്യത്തിനും ഭയങ്കരമായി പ്രതികരിക്കുന്നവര്‍ ക്ഷമയില്ലാത്തവരാണ് എന്നുമായിരുന്നു വിനീതിന്റെ പ്രതികരണം.

നടി ആക്രമിക്കപ്പെട്ട വിഷയത്തില്‍ എന്തെങ്കിലും അഭിപ്രായം പറഞ്ഞാല്‍ അവരെ ഏതെങ്കിലുമൊരു കാറ്റഗറിയില്‍ പെടുത്താനുള്ള പ്രവണത സജീവമായിട്ടുണ്ടെന്നും വിനീത് പറഞ്ഞു. നടിയുടെ കേസുമായി ബന്ധപ്പെട്ട് മംഗളത്തോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കണ്ണൂരിലെ വീട്ടില്‍ കരി ഓയില്‍ ഒഴിച്ചതുമായി ബന്ധപ്പെട്ട ചോദ്യത്തിന് ഓണ്‍ലൈന്‍ മീഡിയയിലൂടെയാണ് ആദ്യം വാര്‍ത്ത അറിഞ്ഞതെന്നും അത് വിശ്വസിച്ചില്ലെന്നും വിനീത് പറയുന്നു. പിന്നീടാണ് സത്യമാണെന്ന് അറിഞ്ഞതെന്നും വിനീത് പറയുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :