സാനിറ്ററി നാപ്കിന് ഇനി നികുതി നൽകേണ്ടതില്ല

Sumeesh| Last Modified ശനി, 21 ജൂലൈ 2018 (19:20 IST)
സനിറ്ററി നാപ്കിനെ നികുതിയിൽ നിന്നും ഒഴിവാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു. ശനിയാഴ്ച ചേർന്ന യോഗത്തിലാണ് നാപ്കിനെ നികുതി നൽകേണ്ടതില്ലത്ത ഉല്പന്നങ്ങളുടെ കൂട്ടത്തിലേക്ക് മാറ്റിയത്.

നേരത്തെ 12 ശതമാനം നികുതിയിയണ് നാപ്കിനുകൾക്ക് ജി എസ് ടിയായി ഈടാക്കിയിരുന്നത്. നപ്കിനുകൾ ഉയർന്ന നികുതി സ്ലാബിൽ ഉൾപ്പെടുത്തിയതിൽ കേന്ദ്ര സർക്കാരിന് വലിയ വലിയ വിമർശനങ്ങൾ നേരിടേണ്ടി വന്നിരുന്നു. ഈ സാഹചര്യത്തിലാണ് നികുതി ഒഴിവാക്കാൻ ജി എസ് ടി കൌൺസിൽ തീരുമാനമെടുത്തത്.

അതേസമയം നികുതി ഒഴിവാകിയതോടെ വിപണിയിൽ നപ്കിനുകളുടെ വില കുറയുമോ എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. ഉയർന്ന നികുതി സ്ലാബിലുള്ള പല ഉൽപന്നങ്ങളെയും താഴ്ന്ന നികുതിയിലേക്ക് മാറ്റാനും ജി എസ് ടി കൌൺസിൽ യോഗത്തിൽ തീരുമാനമായിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :