സാധാരണക്കാരന്‍റെ ബജറ്റ്:പ്രധാനമന്ത്രി

UNIFILE
ധനമന്ത്രി പി.ചിദംബരം പാര്‍ലമെന്‍റില്‍ വെള്ളിയാഴ്‌ച അവതരിപ്പിച്ച ബജറ്റ് സാധാരണക്കാരന്‍റെ ക്ഷേമം ലക്‍ഷ്യംവെച്ചുക്കൊണ്ടുള്ളതാണെന്ന് പ്രധാനമന്ത്രി മന്‍‌മോഹന്‍ സിംഗ് പറഞ്ഞു. മദ്ധ്യവര്‍ഗക്കാരെയും കര്‍ഷകരെയും ബജറ്റ് സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.

‘കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുവാന്‍ സഹായിക്കുന്ന, സാധാരണക്കാരന്‍റെ പോക്കറ്റിന് അനുകൂലമായ, മൊത്തം സമ്പദ് വ്യവസ്ഥയെ പുരോഗതിയിലേക്ക് നയിക്കുന്ന ബജറ്റാണിത്.

ജനപ്രിയ ബജറ്റ് അവതരിപ്പിച്ച ചിദംബരത്തെ ഞാന്‍ അഭിനന്ദിക്കുന്നു. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട, ദുര്‍ബല വിഭാഗങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുവാന്‍ ഈ ബജറ്റ് സഹായിക്കും.

സംസ്ഥാനങ്ങളിലെ ഗ്രാമീണ മേഖലകളുടെ വികസനത്തിനായി അനുവദിച്ചിട്ടുള്ള തുക രാജ്യത്തിന്‍റെ മൊത്തം വികസനത്തിന് സഹായിക്കും. ഇന്ത്യ ഗ്രാമങ്ങളിലാണ് കുടിക്കൊള്ളുന്നത്.

യു.പി.എ സര്‍ക്കാര്‍ അധികാരത്തിലേറിയതിനു ശേഷമുള്ള മൂന്ന് മുതല്‍ നാലു വരെയുള്ള വര്‍ഷങ്ങളില്‍ കാര്‍ഷിക രംഗത്ത് വളര്‍ച്ചയുണ്ടായി. എന്നാല്‍, 2007ല്‍ കാര്‍ഷിക രംഗത്തിനുണ്ടായ തളര്‍ച്ചയുടെ പശ്ചാത്തലത്തില്‍ ഈ രംഗത്ത് കൂടുതല്‍ ശ്രദ്ധ ചെലുത്തേണ്ടിയിരിക്കുന്നു.

ന്യൂഡല്‍ഹി| WEBDUNIA|
ഭക്‍ഷ്യ ഉല്‍പ്പാ‍ദനം വര്‍ദ്ധിച്ചത് ശുഭ സൂചകമാണ്. എന്നാല്‍ ഈ മേഖലയില്‍ ഇനിയും ഉല്‍പ്പാദനം കൂട്ടണം. രാജ്യത്തെ തൊഴില്‍ ഇല്ലായ്‌മ പ്രശ്‌നം പരിഹരിക്കുന്നതിന് കൂടുതല്‍ തൊഴിലവസരങ്ങള്‍ ഉണ്ടാക്കണം‘; പ്രധാനമന്ത്രി മന്‍‌മോഹന്‍ സിംഗ് പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :