സഭാകോടതികള്‍ പറഞ്ഞാല്‍ വിവാഹമോചനം ഇനി നടക്കില്ല; കാരണം ഇതാണ്

divorce, Newdelhi, christian church court

ന്യൂഡല്‍ഹി| Last Modified വ്യാഴം, 19 ജനുവരി 2017 (19:46 IST)
വിവാഹമോചനം സാധുവാകണമെങ്കില്‍ ഇന്ത്യന്‍ ഭരണഘടന അനുശാസിക്കുന്ന നിയമം അനുസരിച്ച് തന്നെ വിവാഹമോചിതരാകണം. സുപ്രീംകോടതിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ക്രൈസ്തവ സഭയുടെ സമാന്തരകോടതി അനുവദിക്കുന്ന വിവാഹമോചനത്തിന് നിയമസാധുതയില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി.

വിവാഹമോചനത്തിന് ക്രിസ്ത്യന്‍ സഭകളില്‍ സഭാകോടതി തീര്‍പ്പ് കല്പിക്കുന്ന രീതി നിയമവിധേയമാക്കണം എന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം. എന്നാല്‍, ഹര്‍ജി സുപ്രീംകോടതി തള്ളുകയായിരുന്നു.

സമാന്തരകോടതി നിയമവിരുദ്ധമാണെന്ന വിമര്‍ശനം നിലനില്‍ക്കെയാണ്​ വിവാഹമോചനവും നിയമപരമല്ലെന്ന്​ കോടതി ഉത്തരവിട്ടത്​.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :