വിവാഹപന്തലിലേക്ക് ലോറിയിടിച്ചു കയറി അഞ്ചുപേര്‍ മരിച്ചു

റായ്ബറേലി| JOYS JOY| Last Modified ശനി, 25 ഏപ്രില്‍ 2015 (12:08 IST)
വിവാഹപന്തലിലെക്ക് ലോറിയിടിച്ചു കയറി അഞ്ചുപേര്‍ മരിച്ചു. ഉത്തര്‍പ്രദേശിലെ റായ്‌ബറേലിയിലാണ് സംഭവം. അപകടത്തില്‍ പത്തുപേര്‍ക്കു പരുക്കേറ്റു.

വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം. വിവാഹ ചടങ്ങുകള്‍ നടക്കുന്നതിനിടെ ഒരു കൊറിയര്‍ കമ്പനിയുടെ ലോറി നിയന്ത്രണം വിട്ടു പന്തലിലേക്കു പാഞ്ഞു കയറുകയായിരുന്നു.

നിധി മോധന്‍വാള്‍,
മുഹമ്മദ് ഷരീഫ് , മനോജ് ഗുപ്ത , ജിതേന്ദ്ര കുമാര്‍, വിനായക് എന്നിവരാണ് അപകടത്തില്‍ മരണപ്പെട്ടത്.

ക്രെയിനിന്റെ സഹായത്തോടെ ലോറി ഉയര്‍ത്തിയാണ് പരുക്കേറ്റവരെ പുറത്തെടുത്തത്. തുടര്‍ന്ന് ഇവരെ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചു. ഗുരുതര പരുക്കേറ്റവരെ ജില്ല ആശുപത്രിയിലേക്ക് മാറ്റി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :