വിഴുങ്ങിയതല്ല, കുത്തിക്കയറ്റിയതുമല്ല; അയാളുടെ ശരീരത്തില്‍ നിന്ന് കിട്ടിയ വസ്തുക്കള്‍ കണ്ട് ഡോക്ടര്‍മാര്‍ പോലും അമ്പരന്നു !

വിഴുങ്ങിയതല്ല, കുത്തിക്കയറ്റിയതുമല്ല അല്ല; പിന്നെ ഇത് എങ്ങനെ സംഭവിച്ചു ?

AISWARYA| Last Updated: വെള്ളി, 19 മെയ് 2017 (15:56 IST)
56 കാരനായ ബദ്രിലാലിന്റെ ശരീരത്തില്‍ 75 പിന്നുകളാണ് സ്‌കാനിങിലൂടെ കണ്ടെത്തിയത്. രാജസ്ഥാന്‍ സ്വദേശിനിയായ ഇയാളുടെ കഴുത്ത്, കൈത്തണ്ട എന്നു തുടങ്ങി കാല്‍പ്പത്തിയില്‍ വരെ പിന്നുകള്‍ കണ്ടെത്തിയിട്ടുണ്ട്. താന്‍ അറിയാതെയാണ് ഇത് സംഭവിച്ചതെന്ന് ഇദ്ദേഹത്തെ ചികിത്സിക്കുന്ന ഡോക്ടര്‍മാരോട് പറഞ്ഞത്.

വയറിലോ, ആമാശയത്തിലോ, ചെറുകുടലിലോ പിന്നുകള്‍ കണ്ടെത്താത്തതിനാല്‍ ഇവ വിഴുങ്ങിയതല്ലെന്ന് ഉറപ്പിക്കാമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. 75 പിന്നുകള്‍ ശരീരത്തില്‍ ഉണ്ടായിട്ടും. പിന്നുകള്‍ കുത്തിക്കയറിയ അടയാളങ്ങളൊന്നും ശരീരത്തിലില്ല. എങ്ങനെയാണ് തന്റെ ശരീരത്തില്‍ ഇത്രയേറെ പിന്നുകള്‍ എത്തിയതെന്ന് റെയില്‍വേ ജീവനക്കാരനായ ബദ്രിലാലിനും അറിയില്ല.


വലതുകാലിലെ വേദനയ്ക്കും പ്രമേഹത്തിനും ചികിത്സതേടിയാണ് കോട്ടയിലെ സ്വകാര്യ ആശുപത്രിയില്‍
ബദ്രിലാല് എത്തിയത്. തൂടര്‍ന്ന് സ്‌കാനിങിന് വിധേയനായപ്പോഴാണ് ഡോക്ടര്‍മാരെപ്പോലും ഞെട്ടിച്ചുകൊണ്ട് ശരീരത്തിനുള്ളില്‍ ഇത്രയും പിന്നുകള്‍ കണ്ടെത്തിയത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :