വിലക്കയറ്റം നിയന്ത്രിക്കാന്‍ കഴിഞ്ഞെന്ന് സാമ്പത്തിക സര്‍വ്വെ റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി| Joys Joy| Last Modified വെള്ളി, 27 ഫെബ്രുവരി 2015 (12:37 IST)
ബജറ്റിന് മുന്നോടിയായുള്ള സാമ്പത്തിക സര്‍വ്വെ റിപ്പോര്‍ട്ട് ലോക്സഭയുടെ മേശപ്പുറത്ത് വെച്ചു. കേന്ദ്ര ധനകാര്യമന്ത്രി അരുണ്‍ ജയ്‌റ്റ്‌ലിയാണ് റിപ്പോര്‍ട്ട് സഭയില്‍ വെച്ചത്. പണപ്പെരുപ്പം കുറഞ്ഞെന്നും വിലക്കയറ്റം നിയന്ത്രിക്കാന്‍ കഴിഞ്ഞെന്നും സാമ്പത്തിക സര്‍വ്വെയില്‍ അവകാശപ്പെടുന്നു.

പണപ്പെരുപ്പം 3.4 ശതമാനമായി കുറഞ്ഞു. വ്യാവസായികരംഗത്ത് 2.1 % വളര്‍ച്ചയെന്നും സേവനമേഖലയില്‍ 10.6% വളര്‍ച്ചയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

അടുത്ത വര്‍ഷം മുതല്‍, എട്ടു ശതമാനം മുതല്‍ 10 ശതമാനം വരെ സാമ്പത്തിക വളര്‍ച്ചയുണ്ടാകും. സബ്‌സിഡികള്‍ നിയന്ത്രിക്കണമെന്ന് സാമ്പത്തിക സര്‍വ്വെ റിപ്പോര്‍ട്ടില്‍ ആവശ്യപ്പെടുന്നു. ഭക്‌ഷ്യ സബ്‌സിഡി കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 20% വര്‍ദ്ധിച്ചു. നിലവിലുള്ള സബ്‌സിഡി ധനികര്‍ക്കാണ് പ്രയോജനം ചെയ്യുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

മണ്ണെണ്ണ, പാചകവാതക സബ്‌സിഡി വെട്ടിക്കുറയ്ക്കണമെന്നും ആവശ്യം. മണ്ണെണ്ണ സബ്‌സിഡിയില്‍ 10, 000 കോടിയുടെ ചോര്‍ച്ചയെന്ന് സര്‍വ്വേയില്‍ പറയുന്നു. ഈ വര്‍ഷം 7.4% സാമ്പത്തിക വളര്‍ച്ചയുണ്ടാകുമെന്നും റിപ്പോര്‍ട്ട്. ധനക്കമ്മി അടുത്ത വര്‍ഷം 1.0 % ആയി കുറയുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :