വിമാനംവൈകല്‍: നടപടിയെന്ന് മന്ത്രി

ന്യൂഡല്‍‌ഹി| WEBDUNIA|
വിമാനങ്ങള്‍ വൈകുന്ന സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ നടപടീ സ്വീകരിക്കുമെന്ന് സിവില്‍ വ്യോമയാന മന്ത്രി പ്രഫുല്‍ പട്ടേല്‍. ഞായറാഴ്ച ആറ് എയര്‍ ഇന്ത്യാ വിമാനങ്ങള്‍ വൈകിയെത്തിയത് ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നാണ് അദ്ദേഹം ഇതു പറഞ്ഞത്.

ഞായറാ‍ഴ്ച വൈകിയ ആറ് വിമാനങ്ങളില്‍ അഞ്ചും ഡല്‍‌ഹിയില്‍ നിന്ന് പുറപ്പെടേണ്ടവയയിരുന്നു. അമൃത്‌സര്‍ -ഡല്‍‌ഹി-ബ്രിമിംഹാം-ടൊറോന്‍റോ, ഡല്‍‌ഹി-അബുദാബി-മസ്കറ്റ്, ഡല്‍‌ഹി-ബാങ്കോക്ക്-ഷാങായ്, ഡല്‍ഹി- ലണ്ടന്‍ -ന്യൂയോര്‍ക്ക്, ഡല്‍‌ഹി-ദുബായ് വിമാനങ്ങളാണ് വൈകിയത്. അഞ്ച് മുതല്‍ 24 മണിക്കൂര്‍ വരെയാണ് വിമാനങ്ങള്‍ വൈകിയത്.

സാങ്കേതിക കാര്‍ണങ്ങള്‍, പൈലറ്റുകള്‍ ആവശ്യത്തിനില്ലാത്തത് മുതലായ കാരണങ്ങള്‍ കൊണ്ടാണ് വിമാനങ്ങള്‍ വൈകിയത്. ദുബായില്‍ നിന്നും കോഴിക്കോട്ടേക്ക് വന്ന എയര്‍ ഇന്ത്യാ എക്സ്പ്രസ് വിമാനം 24 മണിക്കൂറാണ് വൈകിയത്. മൂടല്‍ മഞ്ഞ് കാരണമാണ് വിമാനം മ്വൈകിയതെന്നാണ് എയര്‍ ഇന്ത്യാ അധികൃതര്‍ പറഞ്ഞത്.

ഡല്‍ഹിയില്‍ വിമാനം വൈകിയതിനെ തുടര്‍ന്ന് യാത്രക്കാര്‍ നരകയാതന അനുഭവിക്കുകയായിരുന്നു. ശനിയാഴ്ച മുതല്‍ ആഹാരവും വെള്ളവും ഉറക്കവും ഇല്ലാതെ വലയുകയായിരുന്നുവെന്ന് യാത്രക്കാര്‍ പരാതിപ്പെട്ടു. യാത്രക്കാരുടെ രോഷത്തില്‍ നിന്ന് രക്ഷപ്പെടാന്‍ എയര്‍ ഇന്ത്യാ അധികൃതര്‍ മുങ്ങുകയായിരുന്നുവെന്ന് ആരോപണമുണ്ട്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :