വാട്സാപ്പ് വഴി കുട്ടിയെ വിൽക്കാൻ ശ്രമിച്ചു; നാലംഗസംഘം പിടിയില്‍

ഇവരും ഒരു സ്ത്രീ അല്ലേ...കുഞ്ഞിനെ ഇങ്ങനെ ചെയ്യാമോ ?

AISWARYA| Last Updated: ശനി, 1 ജൂലൈ 2017 (09:46 IST)
രണ്ടര വയസുകാരനെ വാട്സ് ആപ്പ് വഴി വിൽക്കാൻ ശ്രമിച്ച സ്ത്രീകൾ അറസ്റ്റിൽ. തട്ടിക്കൊണ്ടുപോയ രണ്ടര വയസുകാരനെ നാലു സ്ത്രീകൾ ചേർന്നാണ് കുട്ടിയെ 1.8 ലക്ഷം രൂപയ്ക് വിൽക്കാൻ ശ്രമിച്ചത്. ഇവർ ദത്തെടുക്കാൽ, വാടകയക്ക് ഗർഭം നൽകൽ എന്നീ റാക്കറ്റിലെ കണ്ണികളാണെന്ന് പൊലീസ് പറഞ്ഞു.

രണ്ടര വയസുകാരനെ തട്ടിക്കൊണ്ടുപോയ ശേഷം പല സ്ഥലങ്ങളിൽ മാറ്റി താമസിപ്പിക്കുകയായിരുന്നു. കൂടുതൽ പണത്തിന് കുട്ടിയെ വിൽക്കുക എന്നതായിരുന്നു ഇവരുടെ ലക്ഷ്യമെന്നും പൊലീസ് പറയുന്നു. വാട്സ് ആപ്പിലൂടെ ചിത്രം പ്രചരിപ്പിച്ചായിരുന്നു ഇവരുടെ കച്ചവടം.

ഇത് പൊലീസിന്റെ ശ്രദ്ധയിൽ പെട്ടതിനെ തുടർന്നാണ് സംഘത്തെ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചത്. തുടർന്ന് പിടിക്കപ്പെടുമെന്നു മനസിലാക്കിയ ഇവർ കുട്ടിയെ രഘുബീർ നഗറിലുള്ള ക്ഷേത്രത്തിൽ ഉപേക്ഷിക്കുകയായിരുന്നു. സംഭവമായി ബന്ധപ്പെട്ട് രാധ, സോണിയ, സരോജ്, ജാൻ മുഹമ്മദ്, എന്നിവരെ
അറസ്റ്റു ചെയ്തിട്ടുണ്ട്. പ്രതികൾ കുറ്റം സമ്മതിച്ചിട്ടുണ്ടെന്നും പൊലീസ് പറയുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :