വയാഗ്രപോലുള്ള പരസ്യങ്ങളാണ് ബലാത്സംഗങ്ങള്‍ വര്‍ധിക്കാന്‍ കാരണമെന്ന് വനിതാ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍

വയാഗ്രപോലുള്ള പരസ്യങ്ങളാണ് ബലാത്സംഗങ്ങള്‍ വര്‍ധിക്കാന്‍ കാരണമെന്ന് പശ്ചിമബംഗാള്‍ വനിതാ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ സുനന്ദ മുഖര്‍ജി

കൊല്‍ക്കത്ത, സുനന്ദ മുഖര്‍ജി, പീഡനം kolkatha, sunandha mukharji, rape
കൊല്‍ക്കത്ത| സജിത്ത്| Last Modified ബുധന്‍, 1 ജൂണ്‍ 2016 (11:48 IST)
വയാഗ്രപോലുള്ള പരസ്യങ്ങളാണ് ബലാത്സംഗങ്ങള്‍ വര്‍ധിക്കാന്‍ കാരണമെന്ന് പശ്ചിമബംഗാള്‍ വനിതാ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ സുനന്ദ മുഖര്‍ജി. കൊല്‍ക്കത്തയില്‍ ഓടുന്ന കാറില്‍ മൂന്നു പേര്‍ ചേര്‍ന്ന് പെണ്‍കുട്ടിയെ കൂട്ട ബലാത്സംഗത്തിനു വിധേയമാക്കിയതിനെ കുറിച്ചുള്ള ചോദ്യത്തിനാണ് അവര്‍ ഇത്തരത്തില്‍ പ്രതികരിച്ചത്.

ഇത്തരം പരസ്യങ്ങള്‍ മൂലം പുരുഷന്മാരുടെ നിയന്ത്രണം നഷ്ടപെടുകയാണെന്നും തുടര്‍ന്നാണ് അവര്‍ ലൈംഗിക കാര്യങ്ങളില്‍ ആകൃഷ്ടരായി ഇത്തരത്തില്‍ പെരുമാറുന്നതെന്നും അവര്‍ വ്യക്തമാക്കി. സുനന്ദ മുഖര്‍ജിയുടെ ഈ പ്രസ്താവന വന്‍ ചര്‍ച്ചക്കിടയാക്കിയിട്ടുണ്ട്.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :