ലോക്പാല്‍ ബില്ലിനിടയിലും രാജ്യസഭയില്‍ സച്ചിന്‍ തന്നെ താരം!

ന്യൂഡല്‍ഹി| WEBDUNIA|
PTI
PTI
സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ആയിരുന്നു വെള്ളിയാഴ്ച രാജ്യസഭയിലെ ശ്രദ്ധാകേന്ദ്രം. പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനത്തില്‍ ഇതാദ്യമായാണ് സച്ചില്‍ സഭയിലെത്തുന്നത്.

സഭയിലേക്ക് പ്രവേശിച്ച സച്ചിനെ ആശംസകളോടെയാണ് അംഗങ്ങള്‍ സ്വീകരിച്ചത്. പാര്‍ലമെന്റ് ആക്രമണക്കേസില്‍ ജീവന്‍ ബലിയര്‍പ്പിച്ചവര്‍ക്ക് സഭ ആദരാജ്ഞലികള്‍ അര്‍പ്പിച്ച ശേഷം ചെയര്‍മാന്‍ ഹമീദ് അന്‍സാരി ലഭിച്ച സച്ചിനെ അഭിനന്ദിച്ചു.

പിന്നീട് സഭ നിര്‍ത്തിവച്ചതിന് ഒട്ടുപിന്നാലെ അംഗങ്ങളെല്ലാം സച്ചിന് പിന്നാലെ കൂടി. അവര്‍ ഓരോരുത്തരായി എത്തി അദ്ദേഹത്തെ അഭിനന്ദിച്ചു. പലരും അദ്ദേഹത്തില്‍ നിന്ന് ഓട്ടോഗ്രാഫ് വാങ്ങി.

സച്ചിന്‍ പുഞ്ചിരിയോടെ എല്ലാവര്‍ക്കും ഷേക്ക് ഹാന്റ് നല്‍കി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :