ലൈംഗികപീഡനം; ചെന്നൈയില്‍ മാധ്യമപ്രവര്‍ത്തകന്‍ അറസ്റ്റില്‍

ചെന്നൈ| WEBDUNIA| Last Modified തിങ്കള്‍, 23 ഡിസം‌ബര്‍ 2013 (10:34 IST)
PRO
വനിതാ സബ് എഡിറ്ററുടെ ലൈംഗിക പീഡന പരാതിയിന്മേല്‍ സ്വകാര്യ ടെലിവിഷന്‍ ചാനലിന്റെ ചീഫ് എഡിറ്ററെ പൊലീസ് അറസ്റ്റ്‌ചെയ്തു.

ക്യാപ്റ്റന്‍ ടിവി.യുടെ ചീഫ് എഡിറ്റര്‍ ദിനേഷ് കുമാറാ(30)ണ് വനിതാ സബ് എഡിറ്ററുടെ പരാതിയില്‍ അറസ്റ്റിലായത്.

മധുരവൊയല്‍ പോലീസാണ് ദിനേഷ് കുമാറിന്റെ വാനകരത്തെ വീട്ടിലെത്തിയാണ് കസ്റ്റഡിയിലെടുത്തത്.

ദിനേഷ്‌കുമാറിനോടുള്ള പൊലീസിന്റെ പ്രതികാരനടപടിയാണ് അറസ്റ്റെന്ന് ക്യാപ്റ്റന്‍ ടി.വി. പത്രക്കുറിപ്പില്‍ വ്യക്തമാക്കി.

പരാതിയെപ്പറ്റി അന്വേഷിക്കാതെ ദിനേഷ് കുമാറിനെ അറസ്റ്റ് ചെയ്തത് നിയമവിരുദ്ധമായ നടപടിയാണെന്ന് ടിവി ചാനല്‍ അധികൃതര്‍ ആരോപിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :