റെയില്‍വേ യാത്രാനിരക്കുകള്‍ വര്‍ധിപ്പിക്കും

ന്യൂഡല്‍ഹി| WEBDUNIA|
PRO
PRO
ഇന്ധനവില വര്‍ധനവിന് ആനുപാതികമായി റെയില്‍വേ യാത്രാനിരക്കുകള്‍ വര്‍ധിപ്പിക്കാന്‍ തീരുമാനം. രണ്ട് മുതല്‍ മൂന്ന് ശതമാനംവരെ നിരക്കുകള്‍ വര്‍ധിപ്പിക്കാനാണ് സാധ്യത. തിങ്കളാഴ്ച മുതല്‍ വര്‍ധന പ്രാബല്യത്തില്‍ വരും. ആറുമാസം കൂടുമ്പോള്‍ യാത്രാക്കൂലിയും ചരക്കുകൂലിയും കൂട്ടാനാണ് തീരുമാനം.

ഇന്ധനവില വര്‍ധിക്കുന്നതിന് ആനുപാതികമായി യാത്രക്കൂലി നിശ്ചയിക്കുന്ന സംവിധാനം നടപ്പിലാക്കുമെന്ന് കഴിഞ്ഞ ബജറ്റില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. ഇന്ധനവിലക്കയറ്റംമൂലം അടുത്ത ആറുമാസംകൊണ്ട് 1200 കോടി രൂപയുടെ അധികബാധ്യതയുണ്ടാകുമെന്നാണ് റെയില്‍വേയുടെ കണക്കുകൂട്ടല്‍.നിലവില്‍ ഇന്ധന ചാര്‍ജ് വര്‍ധനമൂലം 850 കോടി രൂപയുടെ അധികബാധ്യയുണ്ടെന്നും റെയില്‍വെ മന്ത്രാലയം അറിയിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :