റെയില്‍വേ ബജറ്റ് 2015: സ്റ്റേഷനുകളുടെ നവീകരണത്തിന് എംപി ഫണ്ട് ഉപയോഗിക്കണം; നിര്‍ദ്ദേശത്തില്‍ പ്രതിപക്ഷബഹളം

ന്യൂഡല്‍ഹി| Joys Joy| Last Modified വ്യാഴം, 26 ഫെബ്രുവരി 2015 (12:56 IST)
റെയില്‍വേ സ്റ്റേഷനുകളുടെ വികസനത്തിന് എം പി ഫണ്ട് ഉപയോഗിക്കണമെന്ന് റെയില്‍വേ ബജറ്റില്‍ നിര്‍ദ്ദേശം. നിര്‍ദ്ദേശത്തെ പ്രതിപക്ഷം ബഹളത്തോടെയാണ് സ്വീകരിച്ചത്.

ഇനി മുതല്‍ റെയില്‍വേയില്‍ നാലുമാസം മുമ്പ് ടിക്കറ്റ് ബുക്ക് ചെയ്യാം. റിസര്‍വേഷന്‍ ഇല്ലാത്തവര്‍ക്ക് അഞ്ചു മിനിറ്റിനകം ടിക്കറ്റ് ലഭ്യമാക്കാനും സംവിധാനം ഉണ്ടാക്കും.

സ്മാര്‍ട് ഫോണ്‍ വഴിയും ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ചും ഇനിമുതല്‍ ടിക്കറ്റ് ബുക്കു ചെയ്യാവുന്നതാണ്. മൊബൈല്‍ ചാര്‍ജ് ചെയ്യാന്‍ സ്ലീപ്പര്‍, ജനറല്‍ കമ്പാര്‍ട്മെന്റുകളില്‍ സൌകര്യമൊരുക്കും.

ഇഷ്‌ടഭക്ഷണം ഐ ആര്‍ സി ടി സി വഴി ബുക്ക് ചെയ്യാനും സൌകര്യമൊരുക്കും.

അടുത്ത അഞ്ചുവര്‍ഷത്തേക്ക് റെയില്‍വേ നാല് ലക്‌ഷ്യങ്ങളാണ് മുന്നില്‍ വെച്ചിരിക്കുന്നത്. സുരക്ഷ, സുഖയാത്ര, നവീകരണം, സാമ്പത്തിക സ്വയം പര്യാപ്‌തത എന്നിവയാണ് ലക്‌ഷ്യങ്ങള്‍.

യാത്രക്കാരുടെ സൌകര്യം കൂട്ടുന്നതിനും മുന്‍ഗണന നല്കുമെന്ന് ബജറ്റില്‍ പ്രഖ്യാപനം. യാത്രക്കാരുടെ സുരക്ഷയ്ക്കും സൌകര്യത്തിനും ഊന്നല്‍ നല്കുമെന്നും റെയില്‍വേ ബജറ്റില്‍ പ്രഖ്യാപനം.

പാതയിരട്ടിപ്പിക്കലിനും വൈദ്യുതീകരണത്തിനും മുന്‍ഗണന നല്കും. അടിസ്ഥാന സൌകര്യങ്ങളുടെ ആധുനികവല്‍ക്കരണത്തിന് മുന്‍ഗണന നല്കും.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :