റെയില്‍വേ ബജറ്റ് 2015: നാലുമാസം മുമ്പ് ടിക്കറ്റ് ബുക്ക് ചെയ്യാം

ന്യൂഡല്‍ഹി| Joys Joy| Last Modified വ്യാഴം, 26 ഫെബ്രുവരി 2015 (12:43 IST)
ഇനി മുതല്‍ റെയില്‍വേയില്‍ നാലുമാസം മുമ്പ് ടിക്കറ്റ് ബുക്ക് ചെയ്യാം. റിസര്‍വേഷന്‍ ഇല്ലാത്തവര്‍ക്ക് അഞ്ചു മിനിറ്റിനകം ടിക്കറ്റ് ലഭ്യമാക്കാനും സംവിധാനം ഉണ്ടാക്കും.

സ്മാര്‍ട് ഫോണ്‍ വഴിയും ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ചും ഇനിമുതല്‍ ടിക്കറ്റ് ബുക്കു ചെയ്യാവുന്നതാണ്. മൊബൈല്‍ ചാര്‍ജ് ചെയ്യാന്‍ സ്ലീപ്പര്‍, ജനറല്‍ കമ്പാര്‍ട്മെന്റുകളില്‍ സൌകര്യമൊരുക്കും.

ഇഷ്‌ടഭക്ഷണം ഐ ആര്‍ സി ടി സി വഴി ബുക്ക് ചെയ്യാനും സൌകര്യമൊരുക്കും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :