റിക്ഷാ വണ്ടിക്കാരന്‍ നഴ്‌സായി; ഏഴ് മാസം പ്രായമായ കുട്ടി മരിച്ചു

ഉത്തര്‍പ്രദേശ്| WEBDUNIA|
PRO
PRO
റിക്ഷാ വണ്ടിക്കാരന്‍ നഴ്‌സിന്റെ ജോലി ഏറ്റെടുത്തപ്പോള്‍ ഏഴ് മാസം പ്രായമായ കുട്ടി മരിച്ചു. ഇയാള്‍ കുത്തിവയ്പ്പ് നടത്തിയതിനെ തുടര്‍ന്നാണ് കുട്ടി മരിച്ചത്. ഡോക്ടര്‍ നിര്‍ദേശിച്ച അഞ്ചാംപനിക്കായുള്ള മരുന്ന് കുത്തിവയ്ക്കേണ്ട നഴ്‌സ് തന്റെ ജോലി നിര്‍വ്വഹിക്കാതെ റിക്ഷാ വണ്ടിക്കാരനായ രാജുവിനെ കുത്തിവയ്പ്പിനായി നിയോഗിക്കുകയായിരുന്നു.

ഉത്തര്‍പ്രദേശിലെ ബാലിയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ അഞ്ചാം പനിക്ക് ചികിത്സയില്‍ കഴിഞ്ഞിരുന്ന അജയ് എന്ന കുട്ടിയാണ് മരിച്ചത്. രാജു കുട്ടിക്ക് കുത്തിവയ്പ്പ് നടത്തുന്ന ദൃശ്യങ്ങള്‍ ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. മോഷണത്തിന് ജയിലില്‍ കഴിഞ്ഞിട്ടുള്ള ആളാണ് റിക്ഷ വണ്ടിക്കാരന്‍ രാജു.

കഴിഞ്ഞ 15-20 വര്‍ഷങ്ങളായി വിവിധ ജോലികളുമായി ആശുപത്രിയില്‍ സജീവമാണെന്ന് രാജു പറഞ്ഞു. ഇഞ്ചക്ഷന്‍ നല്‍കാനും ആന്റിബയോട്ടിക് മരുന്നുകള്‍ രോഗികള്‍ക്ക് എടുത്തു നല്‍കാനും തനിക്ക് കഴിയുമെന്നും രാജു അവകാശപ്പെട്ടു.

ചികിത്സക്കായി വേണ്ടത്രെ ഡോക്ടര്‍മാരോ നഴ്‌സുമാരോ ഇല്ലെന്ന് നേരത്തെ തന്നെ രോഗികള്‍ പരാതിപ്പെട്ടിരുന്നു. ജീവന്‍ രക്ഷിക്കാനുള്ള ധര്‍മ്മമുള്ള ഡോക്ടര്‍മാര്‍ തന്നെയാണ് കീഴ് ജീവനക്കാരെ ചികിത്സയ്ക്കായി നിയോഗിക്കുന്നത്. സംഭവം ദൗര്‍ഭാഗ്യകരമായിപ്പോയെന്നും അന്വേഷണത്തില്‍ ഉത്തര്‍വിട്ടിട്ടുണ്ടെന്നും ഉത്തര്‍പ്രദേശ് ആരോഗ്യമന്ത്രി അഹമ്മദ് ഹസന്‍ പറഞ്ഞു. ജില്ലാ മജിസ്‌ട്രേറ്റ് സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :