'റാൻസംവെയർ' ആക്രമണം നിയന്ത്രിച്ച 22കാരന് സ്‌കൂളില്‍ സസ്‌പെന്‍ഷന്‍ കിട്ടിയത് ഇതിനോ?

'റാൻസംവെയർ' ആക്രമണം നിയന്ത്രിച്ച 22കാരന് സ്‌കൂളില്‍ സസ്‌പെന്‍ഷന്‍ കിട്ടിയത് എന്തിന്?

AISWARYA| Last Modified ചൊവ്വ, 16 മെയ് 2017 (14:38 IST)
ലോകത്തെ മുഴുവന്‍ വിറപ്പിച്ച വാ​ണാ​ക്രൈ ആക്രമണത്തെ തടഞ്ഞ് ഒരു ലക്ഷത്തോളം വരുന്ന കമ്പ്യൂട്ടറുകളെ രക്ഷിച്ച 22 കാരന്‍ ചെയ്തത് നവമാധ്യമങ്ങളില്‍ വാര്‍ത്തയാകുന്നു. സ്‌കൂളിലെ കമ്പ്യൂട്ടര്‍ ഹാക്ക് ചെയ്‌ത് സസ്‌പെന്‍ഷന്‍ വാങ്ങിയ ആളാണ് ഹീറേ മാര്‍ക്ക് ഹച്ചിന്‍സ് എന്ന യുവാവ്.

'റാൻസംവെയർ' ആക്രമണം നിയന്ത്രിച്ച ഇയാള്‍ ഒരിക്കല്‍ ഡെവണിലെ ഇല്‍ഫ്രാകോമ്പേ അക്കാദമിയില്‍ പ്രധാനാധ്യാപകന്റെ ഓഫീസില്‍ കയറി കമ്പ്യൂട്ടര്‍ നെറ്റ്‌വര്‍ക്ക് ഹാക്ക് ചെയ്തതിരുന്നു. എന്നാല്‍ അന്ന് ഇയാള്‍ പറഞ്ഞത് താന്‍ സ്‌കൂള്‍ ഇന്റര്‍നെറ്റ് നിയന്ത്രിക്കുന്ന പ്രോക്‌സി സെര്‍വര്‍ ഉപയോഗിക്കുക മാത്രമാണ് ചെയ്തതെന്നാണ്. പിന്നീട് ഇന്റര്‍നെറ്റ് കണക്ഷനുള്ള കമ്പ്യൂട്ടറില്‍ നിന്ന് മാര്‍ക്കസിന് നിരോധനം ഏര്‍പ്പെടുത്തുകയും ചെയ്തിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :