രാഷ്ട്രീയപ്രവേശം നിഷേധിക്കുന്നില്ല, തീരുമാനമായാല്‍ അറിയിക്കാം; രജനീകാന്ത്

Rajinikanth, Rajinikanth Politics, Rajinikanth BJP, രജനീകാന്ത്, രാഷ്ട്രീയ പ്രവേശനം, സിനിമ, സ്റ്റൈല്‍മന്നന്‍, ബിജെപി
ചെന്നൈ| സജിത്ത്| Last Modified വെള്ളി, 23 ജൂണ്‍ 2017 (08:53 IST)
രാഷ്ട്രീയ പ്രവേശനത്തിനായി ഒരുങ്ങുന്നുവെന്ന സൂചനകള്‍ക്ക് ബലം നല്‍കി സ്റ്റൈല്‍മന്നന്‍ വീണ്ടും രംഗത്ത്. രാഷ്ട്രീയപ്രവേശനവും അതിന്റെ സാധ്യതകളുമെല്ലാം വിവിധ രാഷ്ട്രീയനേതാക്കളുമായി ചര്‍ച്ചചെയ്ത് വരുകയാണ്. അന്തിമതീരുമാനമായ ശേഷം അതേകുറിച്ച് വ്യക്തമാക്കമെന്നും രജനീകാന്ത് പറഞ്ഞു.

'രാഷ്ട്രീയത്തിലേക്ക് കടക്കുമെന്ന വാര്‍ത്തകള്‍ താന്‍ നിഷേധിക്കുന്നില്ല, ചര്‍ച്ചനടത്തിവരുകയാണ്. ഇതുവരെയും തീരുമാനമെടുത്തിട്ടില്ല, തീരുമാനമായാല്‍ ഞാന്‍ തന്നെ നിങ്ങളെ അറിയിക്കാം,' ചെന്നൈ വിമാനത്താവളത്തില്‍ രജനി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

പി അയക്കണ്ണിന്റെ നേതൃത്വത്തില്‍ വിവിധ കര്‍ഷക സംഘടനകളുമായി കഴിഞ്ഞമാസം അദ്ദേഹം ചര്‍ച്ചനടത്തിയിരുന്നു. നദീസംയോജനം അടക്കമുള്ള കര്‍ഷകരുടെ എല്ലാ ആവശ്യങ്ങളെയും താന്‍ പിന്തുണക്കുന്നുവെന്നും അദ്ദേഹം അന്ന് പറഞ്ഞിരുന്നു.

ഫാന്‍സ് അസോസിയേഷനുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ഒരു യുദ്ധത്തിന് തയാറാകാനാണ് അദ്ദേഹം ആഹ്വാനം നല്‍കിയത്. യുദ്ധം ആഗതമായാല്‍ അവര്‍ മാതൃനാടിന്റെ രക്ഷയ്ക്കെത്തുമെന്നായിരുന്നും രജനി ആ കൂടിക്കാഴ്ചയില്‍ പറഞ്ഞിരുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :