രാഷ്ട്രീയ അഴിമതി; സീത സോറന്‍ കീഴടങ്ങി

റാഞ്ചി| WEBDUNIA|
PRO
ജാര്‍ഖണ്ഡില്‍ 2012-ല്‍ നടന്ന രാജ്യസഭാ തെരഞ്ഞെടുപ്പിനിടയില്‍ രാഷ്ട്രീയ അഴിമതിക്ക് കൂട്ടുനിന്നെന്ന കേസില്‍ ജെഎംഎം എംഎല്‍എ സീത സോറന്‍ കോടതിയില്‍ കീഴടങ്ങി. ഇവരെ കോടതി 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.

മുന്‍ മുഖ്യമന്ത്രി ഷിബുസോറന്റെ മകന്‍ അന്തരിച്ച ദുര്‍ഗസോറന്റെ ഭാര്യയാണ് സീത. ഫെബ്രുവരി 20-ന് ഇവരുടെ മുന്‍കൂര്‍ജാമ്യം തള്ളിയ ജാര്‍ഖണ്ഡ് ഹൈക്കോടതി അവരോട് ഒരാഴ്ചയ്ക്കകം കീഴടങ്ങാന്‍ ആവശ്യപ്പെട്ടിരുന്നു.

വോട്ടെടുപ്പുനടന്ന 2012 മാര്‍ച്ച് 30-ന് റാഞ്ചിയില്‍ ഒരുവാഹനത്തില്‍ നിന്ന് 2.15 കോടിയുടെ കള്ളപ്പണം പിടിച്ചതിനെത്തുടര്‍ന്ന് തിരഞ്ഞെടുപ്പ് നീട്ടിവെച്ചിരുന്നു. നേരത്തേ, സീതയെ സി.ബി.ഐ. പിടികിട്ടാപുള്ളിയായി പ്രഖ്യാപിച്ചിരുന്നു. ഫെബ്രുവരി 19-ന് റാഞ്ചിയിലും ബൊക്കാറോയിലും ഇവരുടെ പേരിലുള്ള സ്വത്തുക്കള്‍ കണ്ടുകെട്ടുകയും ചെയ്തു.

സിബിഐയാണ് സീതസോറന്‍, പിതാവ് ബി.എന്‍. മാഞ്ചി, സീതയുടെ സെക്രട്ടറി രാജേന്ദ്ര മണ്ഡല്‍ എന്നിവര്‍ക്കെതിരെ കേസെടുത്തത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :