രാജധാനി എക്സ്പ്രസില്‍ നിങ്ങള്‍ വെയ്റ്റിങ്ങ് ലിസ്റ്റിലാണോ? എങ്കില്‍ ഇനി ആ യാത്ര എയര്‍ ഇന്ത്യയുടെ വിമാനത്തിലാകാം!

ജധാനി ട്രെയിനുകളിലെ വെയ്റ്റിങ്ങ് ലിസ്റ്റ് യാത്രിക്കാര്‍ക്ക് ഇനിമുതല്‍ എയര്‍ ഇന്ത്യയില്‍ ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള സൌകര്യം നിലവില്‍ വന്നു

ന്യൂഡല്‍ഹി, രാജധാനി എക്സ്പ്രസ്, എയര്‍ഇന്ത്യ newdelhi, rajadani express, air india
ന്യൂഡല്‍ഹി| സജിത്ത്| Last Updated: വ്യാഴം, 26 മെയ് 2016 (13:23 IST)
രാജധാനി ട്രെയിനുകളിലെ വെയ്റ്റിങ്ങ് ലിസ്റ്റ് യാത്രിക്കാര്‍ക്ക് ഇനിമുതല്‍ എയര്‍ ഇന്ത്യയില്‍ ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള സൌകര്യം നിലവില്‍ വന്നു. ഇതുസംബന്ധിച്ച് എയര്‍ ഇന്ത്യയും ഐആര്‍സിടിസിയും കരാറിലെത്തിയതായി എയര്‍ ഇന്ത്യ ചെയര്‍മാന്‍ അശ്വനി ലോഹാനി വ്യക്തമാക്കി. സംവിധാനം ഒരാഴ്ച്ചക്കകം നടപ്പില്‍വരും.

ഈ പുതിയ കരാര്‍ പ്രകാരം രാജധാനി ട്രെയിനില്‍ ടിക്കറ്റ് കണ്‍ഫേം ആവാത്ത യാത്രക്കാര്‍ക്ക് 24 മണിക്കൂറിനുള്ളില്‍ എയര്‍ ഇന്ത്യയില്‍ ടിക്കറ്റ് ബുക്ക് ചെയ്യാം. ഐആര്‍സിടിസി വഴിയായിരിക്കും ടിക്കറ്റുകള്‍ ലഭിക്കുക.

എ സി ഫസ്റ്റ്ക്ലാസ് ടിക്കറ്റെടുത്തവര്‍ക്ക് അതേ തുകയ്ക്ക് തന്നെ എയര്‍ ഇന്ത്യയുടെ ടിക്കറ്റ് ലഭിക്കും. എന്നാല്‍ സെക്കന്റ്/തേഡ് എ സി ക്ലാസ് ടിക്കറ്റാണെങ്കില്‍ എയര്‍ ഇന്ത്യയുടെ ഓരോ ടിക്കറ്റിനും 2000 രൂപ അധികമായി നല്‍കണമെന്നും എയര്‍ ഇന്ത്യ ചെയര്‍മാന്‍ വ്യക്തമാക്കി.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :