രാം ജെഠ്മലാനിക്ക് കാരണം കാണിക്കല്‍ നോട്ടീസ്

ന്യൂഡല്‍ഹി: | WEBDUNIA|
PRO
PRO
മുതിര്‍ന്ന നേതാവും രാജ്യസഭാംഗവുമായ രാം ജെഠ് മലാനിയെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കാതിരിക്കാന്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കാന്‍ ബിജെപി പാര്‍ലമെന്‍ററി ബോര്‍ഡ് തീരുമാനിച്ചു. പാര്‍ട്ടി നേതാക്കളെ വിമര്‍ശിച്ചതിന് രാം ജെഠ്മലാനിയെ കഴിഞ്ഞദിവസം പാര്‍ട്ടിയില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തിരുന്നു. ആറ് വര്‍ഷത്തേക്ക് പാര്‍ട്ടിയില്‍നിന്ന് പുറത്താക്കാതിരിക്കാന്‍ കാരണം കാണിക്കണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് നല്‍കാനാണ് പാര്‍ട്ടി തീരുമാനം. കാരണം കാണിക്കല്‍ നോട്ടീസിന് രാം ജെഠ്മലാനി പത്തുദിവസത്തിനകം മറുപടി നല്‍കണം. ബി ജെ പി പാര്‍ലമെന്‍ററി ബോര്‍ഡ് യോഗത്തിന് ശേഷം പാര്‍ട്ടി വക്താവ് അനന്ത് കുമാറാണ് ഇക്കാര്യം അറിയിച്ചത്.

അഴിമതിയാരോപണങ്ങള്‍ നേരിടുന്ന പാര്‍ട്ടി അധ്യക്ഷന്‍ നിതിന്‍ ഗഡ്കരി സ്ഥാനമൊഴിയണമെന്ന് ആവശ്യപ്പെട്ട ജെഠ്മലാനി കഴിഞ്ഞ ദിവസം പുതിയ മേധാവിയുടെ നിയമനത്തെ എതിര്‍ത്ത പാര്‍ട്ടി നിലപാടിനെയും പരസ്യമായി വിമര്‍ശിച്ചിരുന്നു. ചങ്കൂറ്റമുണ്ടെങ്കില്‍ തനിക്കെതിരെ നടപടി സ്വീകരിക്കട്ടെയെന്ന് പാര്‍ട്ടിയെ വെല്ലുവിളിക്കുകയും ചെയ്തു. തുടര്‍ന്നാണ് ബി ജെ പി കടുത്ത നടപടികളിലേക്ക് കടക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :