രണ്ടുലക്ഷം രൂപ വരെ വായ്‌പകള്‍ക്ക് പലിശയിളവ്; തീരുമാനം പ്രധാനമന്ത്രി അധ്യക്ഷനായ മന്ത്രിസഭായോഗത്തില്‍

രണ്ടുലക്ഷം രൂപ വരെ വായ്‌പകള്‍ക്ക് പലിശയിളവ്

Last Modified ചൊവ്വ, 24 ജനുവരി 2017 (17:06 IST)
രണ്ടുലക്ഷം രൂപ വരെയുള്ള വായ്‌പകള്‍ക്ക് പലിശയിളവ് നല്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭായോഗമാണ് ഇതു സംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്.

ഗ്രാമീണമേഖലയില്‍ പുതിയ ഭവനപദ്ധതി കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചത് അനുസരിച്ചാണ് പലിശയിളവ് ലഭിക്കുക. എല്ലാവര്‍ക്കും വീടുകള്‍ ലഭ്യമാക്കുക, ഗ്രാമീണമേഖലയില്‍ തൊഴിലവസരം വര്‍ദ്ധിപ്പിക്കുക തുടങ്ങിയവയാണ് പദ്ധതിയിലൂടെ ലക്‌ഷ്യമിടുന്നത്.

റിസര്‍വ് ബാങ്കിന്റെ നിയന്ത്രണത്തിലുള്ള നാഷണല്‍ ഹൌസിങ് ബാങ്ക് ആണ് പദ്ധതി നടപ്പാക്കുന്നത്. പലിശയിളവ് അനുവദിക്കുന്ന തുക കേന്ദ്രസര്‍ക്കാര്‍ നാഷണല്‍ ഹൌസിങ് ബാങ്കിന് നല്കുകയും അവര്‍ വിവിധ വാണിജ്യബാങ്കുകള്‍ക്ക് തുക കൈമാറുകയുമാണ് ചെയ്യുന്നത്.

പുതിയ വീട് നിര്‍മ്മിക്കുന്നവര്‍ക്കും നിലവിലുള്ളവ പുതുക്കി പണിയുന്നവര്‍ക്കും പദ്ധതിയുടെ ആനുകൂല്യം ലഭിക്കും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :