യു പിയില്‍ ഇനി പട്ടിണിയില്ല ; അഞ്ച് രൂപയ്ക്ക് ഭക്ഷണവുമായി യോഗി ആദിത്യനാഥിന്റെ ഭോജനാലയങ്ങള്‍

അഞ്ച് രൂപയ്ക്ക് ഭക്ഷണവുമായി യോഗി ആദിത്യനാഥിന്റെ ഭോജനാലയങ്ങള്‍

AISWARYA| Last Modified വ്യാഴം, 4 മെയ് 2017 (14:40 IST)
യു പിയിലും കുറഞ്ഞനിരക്കില്‍ പാവങ്ങള്‍ക്ക് ഭക്ഷണം നല്‍കുന്ന ഭോജനാലയങ്ങള്‍ തുടങ്ങുന്നു. അന്നപൂര്‍ണ ഭോജനാലയം എന്ന പേരിലാണ് കട തുടങ്ങുന്നത്. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പ്രത്യേക താത്പര്യമാണ് ഇത്തരത്തില്‍ ഒരു പദ്ധതി തുടങ്ങുന്നത്.

ഈ ഭോജനാലയങ്ങളില്‍ അഞ്ച് രൂപയ്ക്ക് ഉച്ചഭക്ഷണവും അത്താഴവും കഴിക്കാം. മൂന്ന് രൂപ നല്‍കിയാല്‍

പ്രഭാത ഭക്ഷണവും കഴിക്കാം. മുഖ്യമന്ത്രിയുടെ ഓഫീസ് ട്വിറ്ററിലൂടെയാണ് പദ്ധതി പ്രഖ്യാപിച്ചത്. ഇനി
യു പിയില്‍ ആരും വിശന്ന് കഴിയരുത് എന്ന ഉദ്ദേശമാണ് ഇതിന്റെ പിന്നില്‍.

അന്നപൂര്‍ണ ഭോജനാലയത്തില്‍ ഓരോരുത്തര്‍ക്കും ആവശ്യത്തിന് ഭക്ഷണം കിട്ടും. അധികാരത്തിന് പിന്നാലെയാണ് മുഖ്യമന്ത്രി ഈ പദ്ധതിയെ പറ്റി ആലോചിച്ചത്. ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ ഔദ്യോഗികമായി അന്നപൂര്‍ണ ഭോജനാലയങ്ങള്‍ പ്രവര്‍ത്തനം തുടങ്ങും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :