മോഡിയുടെ റാലിക്ക് സേവന നികുതി ഈടാക്കാന്‍ തീരുമാനം

ന്യൂഡല്‍ഹി| WEBDUNIA|
PRO
PRO
നരേന്ദ്ര മോഡിയുടെ റാലിക്ക് സേവന നികുതി ഈടാക്കാന്‍ കേന്ദ്ര തീരുമാനം. മോഡിയുടെ റാലിക്ക് ലഭിച്ച സംഭാവനകളുടെ കണക്കുകളും സേവന നികുതിയും അടക്കണമെന്നാവശ്യപ്പെട്ട് സെന്‍ട്രല്‍ എക്‌സൈസ് ഇന്റലിജന്‍സ് ഡയറക്ടറേറ്റ് ജനറല്‍ ബിജെപിയുടെ ചണ്ഡീഖഡ് ഓഫീസിന് നോട്ടീസയച്ചത് വിവാദമായി. കത്തിന് പത്തു ദിവസത്തിനകം മറുപടി നല്‍കണമെന്നും ആവശ്യമുണ്ട്.

ഈ മാസം 12നാണ് എക്‌സൈസ് ഇന്റലിജന്‍സ് ഡയറക്ടറേറ്റിലെ മുതിര്‍ന്ന ഓഫീസറായ രാജേഷ് കെ അറോറയാണ് സേവന നികുതി അടയ്ക്കാനാവശ്യപ്പെട്ട് ബിജെപിക്ക് നോട്ടീസയച്ചത്. 2012 ജൂലൈ ഒന്നു മുതല്‍ ഓഫീസിന് കീഴില്‍ നടന്ന റാലികളുടെ പ്രവേശന ടിക്കറ്റുകള്‍ക്കായി പിരിച്ച തുകയുടെയും സേവന നികുതി അടച്ചതിന്റേയും രസീതുകള്‍ പത്തു ദിവസത്തിനകം ഹാജരാക്കണമെന്നാണ് നോട്ടീസ്.

മോഡിക്കെതിരേ കോണ്‍ഗ്രസ് നടത്തുന്ന വിലകുറഞ്ഞ കളിയാണിതെന്ന് ബിജെപി വിമര്‍ശിച്ചു. മോഡിയുടെ റാലിയിലെ വന്‍ ജനപങ്കാളിത്തം കണ്ട് അമ്പരന്നാണ് കോണ്‍ഗ്രസ് മോദിയുടെ റാലിക്ക് നികുതി ഏര്‍പ്പെടുത്തുന്നതെന്ന് ബിജെപി നേതാവ് അരുണ്‍ ജയറ്റ്‌ലി ആരോപിച്ചു. റാലിയില്‍ പങ്കെടുക്കാന്‍ ടിക്കറ്റൊന്നുമില്ലെന്നും പാര്‍ട്ടിയുടെ ഫണ്ട് ശേഖരണത്തിന്റെ ഭാഗമായുള്ള സംഭാവനകള്‍ മാത്രമാണ് സ്വീകരിച്ചിട്ടുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :