മോഡിയുടെ 3ഡി പ്രചാ‍രണം പരാജയപ്പെടുന്നു?

അഹമ്മദാബാദ്| WEBDUNIA|
PTI
PTI
നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സാങ്കേതികവിദ്യ പരീക്ഷിച്ച് ശ്രദ്ധേയനാകുകയാണ് ഗുജറാത്ത് മുഖ്യമന്ത്രിയും ബിജെപി നേതാവുമായ നരേന്ദ്രമോഡി. എന്നാല്‍ മോഡിയുടെ ലൈവ് പ്രസംഗത്തെ പോലെ ഓള‌മുണ്ടാക്കാന്‍ 3ഡി പരീക്ഷണത്തിന് സാധിക്കുന്നില്ല എന്ന വിലയിരുത്തലുകളാണ് ഉയര്‍ന്നുവരുന്നത്. 3ഡി ഹോളോഗ്രാഫിക് ടെക്നോളജി ഉപയോഗിച്ച് സാറ്റ്ലൈറ്റ് വഴിയാണ് മോഡിയുടെ 3ഡി തെരഞ്ഞെടുപ്പ് പ്രചാരണം നടക്കുന്നത്.

റെക്കോര്‍ഡ് ചെയ്ത മോഡിയുടെ പ്രസംഗം ആളുകള്‍ കേട്ടുനില്‍ക്കുന്നുണ്ട്. വികസന പ്രശ്നങ്ങള്‍, അന്വേഷണ ഏജന്‍സികളെ ദുരുപയോഗം ചെയ്യല്‍, വിദ്യാഭ്യാസത്തിന് ചെലവേറുന്നത് എന്നിങ്ങനെയുള്ള പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി, എപ്പോഴത്തേയും പോലെ കോണ്‍ഗ്രസിന്റെ പ്രമുഖ നേതാക്കളെ മോഡി കടന്നാക്രമിക്കുന്നു. എന്നാല്‍ ലൈവ് പ്രസംഗങ്ങളിലെ പോലെ പ്രവര്‍ത്തകരുടെ നിലയ്ക്കാത്ത കൈയടി നേടാന്‍ ഈ പ്രസംഗത്തിന് സാധിക്കുന്നില്ല. ലോകത്തിലെ തെരഞ്ഞെടുപ്പ് ചരിത്രത്തില്‍ തന്നെ ആദ്യമായാണ് ഇത്തരമൊരു തെരഞ്ഞെടുപ്പ് പ്രചാരണം നടക്കുന്നത് എന്നാണ് മോഡിയും ബിജെപിയും അവകാശപ്പെടുന്നത്. ഈ ഈ അപരിചിതത്വമാവാം ജനങ്ങള്‍ക്ക് അകല്‍ച്ച തോന്നാനുള്ള മറ്റൊരു കാരണം. മോഡിയുടെ വാക്ചാതുര്യവും മറ്റും സാങ്കേതികവിദ്യയില്‍പ്പെട്ട് മങ്ങിപ്പോയി എന്ന് അഭിപ്രായപ്പെടുന്നവര്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയില്‍ തന്നെയുണ്ട്.

മോഡിയ്ക്ക് എല്ലായിടങ്ങളിലും ഓടി നടന്ന് പ്രചാരണം നടത്തുക എളുപ്പമല്ല, അതിനാല്‍ കൂടുതല്‍ ജനങ്ങളിലേക്കെത്താന്‍ 3ഡി പ്രചാരണം വഴി സാധിക്കുമെന്ന് അഭിപ്രായപ്പെടുന്നവരുമുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :