മോഡിക്ക് സ്പെഷല്‍ പ്രൊട്ടെക്ഷന്‍ ഗ്രൂപ്പിന്റെ സുരക്ഷ നല്‍കില്ലെന്ന് കേന്ദ്രം

ന്യൂഡല്‍ഹി| WEBDUNIA|
PRO
പാറ്റ്ന സ്ഫോടനങ്ങളുടെ പശ്ചാത്തലത്തില്‍ നരേന്ദ്രമോഡിക്ക് എസ്പിജി സുരക്ഷ നല്‍കണമെന്ന ബിജെപിയുടെ ആവശ്യം കേന്ദ്ര സര്‍ക്കാര്‍ തള്ളി. മോഡിക്ക് ആവശ്യമായ സുരക്ഷ നല്‍കുന്നുണ്ടെന്നാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കി. ആഭ്യന്തരസഹമന്ത്രി ആഎപിഎന്‍.സിംഗാണ് ഇത് വ്യക്തമാക്കിയത്.

ഒരോ വ്യക്തിക്കും നേരെയുള്ള ഭീഷണി കണക്കിലെടുത്തുള്ള സുരക്ഷയാണ് ഏര്‍പ്പെടുത്തുന്നത്. മോഡിക്ക് നാഷണല്‍ സെക്യൂരിറ്റി ഗാര്‍ഡിന്റെ അതിപ്രധാനമായ സുരക്ഷയാണ് നല്‍കുന്നത്.

മോഡിക്ക് ഇപ്പോഴുള്ള സുരക്ഷ ധാരാളമാണ്. മോഡി പങ്കെടുക്കുന്ന പൊതുയോഗങ്ങള്‍ക്കു മുന്‍പേ സുരക്ഷാ ഡ്രില്‍ നടത്താന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

പാര്‍ലമെന്റില്‍ പാസാക്കിയ നിയമമനുസരിച്ച് പ്രധാനമന്ത്രി, മുന്‍ പ്രധാനമന്ത്രിമാര്‍, അവരുടെ അടുത്ത ബന്ധുക്കള്‍ എന്നിവര്‍ക്കു മാത്രമെ എസ്പിജി സുരക്ഷ ഏര്‍പ്പെടുത്താനാകൂ.

ഇന്ത്യന്‍ മുജാഹിദ്ദിന്റെ ഹിറ്റ്ലിസ്റ്റില്‍ മോഡിയുടെ പേരാണ് ഒന്നാമതെന്ന് അടുത്തെയിടെ മാധ്യമ റീപ്പോര്‍ട്ടുണ്ടായിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :