മോഡി ഗുജറാത്തില്‍ മത്സരിക്കും, യുപിയില്‍ നിന്നല്ല!

ന്യൂഡല്‍ഹി| WEBDUNIA|
PTI
ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയും ഗുജറാത്ത് മുഖ്യമന്ത്രിയുമായ നരേന്ദ്ര മോഡി ഗുജറാത്തില്‍ നിന്നുതന്നെ ലോക്‌സഭയിലേക്ക് മത്സരിക്കുമെന്ന് ബിജെപി വൃത്തങ്ങളില്‍ നിന്ന് സൂചന.

മോഡി ഉത്തര്‍ പ്രദേശില്‍ നിന്ന് മത്സരിക്കുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. കാണ്‍പൂരില്‍ നിന്നോ ലക്നൌവില്‍ നിന്നോ വാരണസിയില്‍ നിന്നോ ജനവിധി തേടുമെന്നായിരുന്നു റിപ്പോര്‍ട്ട്.

അതേ സമയം മോഡിയുടെ വിശ്വസ്തന്‍ അമിത് ഷാ യുപിയില്‍ ബിജെപിയെ തിരഞ്ഞെടുപ്പിന് നയിക്കുമെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :